قُلْ يَا أَهْلَ الْكِتَابِ لِمَ تَكْفُرُونَ بِآيَاتِ اللَّهِ وَاللَّهُ شَهِيدٌ عَلَىٰ مَا تَعْمَلُونَ
നീ ചോദിക്കുക: ഓ വേദത്തിന്‍റെ ആളുകളേ, നിങ്ങള്‍ എന്തിനാണ് അല്ലാഹുവി ന്‍റെ സൂക്തങ്ങള്‍ മൂടിവെച്ചുകൊണ്ടിരിക്കുന്നത്? അല്ലാഹുവാകട്ടെ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്‍റെ മേല്‍ ഒരു സാക്ഷിയുമാണ്.
സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധത്തില്‍ നാഥനെ പരിഗണിക്കാത്ത കപടവിശ്വാസികളും വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന അവരു ടെ അനുയായികളും തന്നെയാണ് ഇന്ന് സര്‍വ ലോകര്‍ക്കുമുള്ള ഗ്രന്ഥം വഹിക്കുന്നത്. പ്രവാചകന്‍റെ ജനതയില്‍ പെട്ട അവര്‍ 15: 9; 16: 43-44; 41: 41-43 എന്നീ സൂക്തങ്ങളില്‍ പ റഞ്ഞ അദ്ദിക്റിനെ വിസ്മരിച്ച ഒരു കെട്ടജനതയാണെന്ന് 25: 17-18 ലും, അവര്‍ക്ക് ബോറന്മാരുടെ വീടായ നരകഗര്‍ത്തമാണ് ഒരുക്കിവെച്ചിട്ടുള്ളതെന്ന് 9: 67-68; 14: 28-30; 48: 6; 98: 6 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. കേള്‍വിയുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാത്ത ബധിരരും സംസാരശേഷിയുണ്ടായിട്ടും അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരുമായ അവരെ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഏറ്റവും തിന്മയേറിയ ജീവികള്‍ എന്ന് വിശേഷിപ്പിച്ചത് അവരാണ് 8: 22 ല്‍ വായിച്ചിട്ടുള്ളത്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ അവരിലെ നേതാക്കളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പ രസ്പരം തര്‍ക്കിക്കുകയും പഴിചാരുകയും ശപിക്കുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിശദീകരിച്ചിട്ടുണ്ട്. 43: 36-39 ല്‍ പറഞ്ഞ ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത അവരിലെ ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട് 'നീ കാഫിറുകളില്‍പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുന്നതാണ് എന്ന് 39: 59 ലും, ആത്മാവി നെ പരിഗണിക്കാതെ ഇവിടെ ജീവിക്കുന്ന അവര്‍ മരണസമയത്ത് 'നിശ്ചയം ഞങ്ങള്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് ആത്മാവിനെതിരെ സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും അവര്‍ വായിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വ ര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കുന്നില്ല, മറിച്ച് അവര്‍ വായിച്ച, കേട്ട, തൊട്ട ഗ്ര ന്ഥം അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷി നിന്നുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. തെമ്മാടികളല്ലാതെ നാഥന്‍റെ സൂക്തങ്ങള്‍ മൂടിവെക്കുകയില്ല എന്ന് പറഞ്ഞുകൊണ്ടാണ് 2: 99 അവസാനിക്കുന്നത്. 2: 254-255; 3: 81; 25: 33-34 വിശദീകരണം നോക്കുക.