( 30 ) അര്‍റൂം

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(30) അര്‍റൂം

രണ്ടാം സൂക്തത്തില്‍ 'റോം അതിജയിക്കപ്പെട്ടിരിക്കുന്നു' എന്ന് പറഞ്ഞതില്‍ നിന്നാണ് അര്‍റൂം-റോമക്കാര്‍-എന്ന് സൂറത്തിന് പേര് ലഭിച്ചിട്ടുള്ളത്. പ്രവാചകത്വം ലഭി ച്ച് അഞ്ചാം വര്‍ഷം വിശ്വാസികളില്‍ ഒരുവിഭാഗം എത്യോപ്യയിലേക്ക് ഹിജ്റപോയ സ ന്ദര്‍ഭത്തിലാണ് ഈ സൂറത്ത് അവതരിച്ചിട്ടുള്ളത്. ഐഹികജീവിതത്തിന്‍റെ ബാഹ്യമോടി മാത്രം അറിയുന്ന എക്കാലത്തുമുള്ള കാഫിറുകള്‍ ജീവിതലക്ഷ്യത്തിന്‍റെയും പരലോക ത്തിന്‍റെയും കാര്യത്തില്‍ അശ്രദ്ധരും തങ്ങളുടെ നാഥനെ കണ്ടുമുട്ടി ഐഹികലോക ജീ വിതത്തെക്കുറിച്ച് ഉത്തരം പറയണമെന്ന ബോധമില്ലാത്തവരുമാണ്. ധിക്കാരികളും അ ക്രമികളും പരസ്പരം രക്തം ചിന്തുന്നവരുമായി അവര്‍ മാറുമ്പോള്‍ അവരുടെ പ്രവര്‍ത്ത നങ്ങളുടെ ഫലമായി അവരെ നശിപ്പിക്കുകയും പുതിയ ഒരു തലമുറയെ നട്ടുവളര്‍ത്തി ക്കൊണ്ട് വരികയുമാണ് ചെയ്യുന്നത്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ ത്താനുള്ള ത്രാസായി ഉപയോഗപ്പെടുത്തുന്നതിനുവേണ്ടിയാണ് മനുഷ്യരുടെ സൃഷ്ടിപ്പി നെക്കുറിച്ചും ജീവിതലക്ഷ്യത്തെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ഗ്രന്ഥം നല്‍കിയിട്ടുള്ളത്. സ്രഷ്ടാവ് ഉണ്ട് എന്നതിന് തെളിവായി എല്ലാ വസ്തുക്കളെയും ഇണകളായി സൃഷ്ടിച്ച തും രാവും പകലും മാറിമാറി വരുന്നതുമെല്ലാം അതില്‍ വിവരിക്കുന്നുണ്ട്. ആശയം ഹൃ ദയം കൊണ്ട് മനസ്സിലാക്കാന്‍ എളുപ്പമാക്കിയിട്ടുള്ള ഗ്രന്ഥത്തില്‍ മനുഷ്യര്‍ക്കുവേണ്ടി എല്ലാവിധ ഉപമ-ഉദാഹരണങ്ങളും എടുത്തുദ്ധരിച്ചുകൊണ്ട് ഏതൊരു പ്രകൃതിയിലാണോ മനുഷ്യരെ വിരിപ്പിച്ചുണ്ടാക്കിയത്, ആ പ്രകൃതിയില്‍ എപ്പോഴും സ്രഷ്ടാവിനെ ഹൃദയ ത്തില്‍ സൂക്ഷിച്ചുകൊണ്ടും ഓര്‍മ്മിച്ചുകൊണ്ടും നിലകൊള്ളാന്‍ കല്‍പിക്കുന്നു. സക്കാത്ത് നല്‍കും തോറും സമ്പത്ത് വര്‍ദ്ധിക്കുമെന്നും പലിശ വാങ്ങും തോറും സമ്പത്ത് ചുരുങ്ങു മെന്നും പഠിപ്പിച്ചുകൊണ്ട് എങ്ങനെയാണ് സമ്പാദ്യം ഇരട്ടിപ്പിക്കേണ്ട പ്രവര്‍ത്തനങ്ങളി ല്‍ മുഴുകേണ്ടതെന്ന് പഠിപ്പിക്കുന്നു.

അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാതെ പുറം തിരിഞ്ഞുപോകുന്ന, അല്ലാഹു കൊന്നു കളഞ്ഞ കപടവിശ്വാസികളെയും അവരെ അന്ധമായി പിന്‍പറ്റുന്ന വഴി പിഴച്ചവരെയും പ്രവാചകനോ വിശ്വാസിക്കോ കേള്‍പ്പിക്കാന്‍ സാധിക്കുകയില്ല എന്ന് പഠിപ്പിക്കുന്നു. വിധി ദിവസം അത്തരം ഭ്രാന്തന്മാര്‍ ഞങ്ങള്‍ ഒരു മണിക്കൂര്‍ മാത്രമല്ലാതെ ഭൂമിയില്‍ ജീവിച്ചിട്ടി ല്ലെന്ന് ആണയിട്ട് പറയുമെന്ന് മുന്നറിയിപ്പുനല്‍കിക്കൊണ്ട് അവരുടെ ഇപ്പോഴുള്ള വഴി കേടിന്‍റെ ആഴം വരച്ചുകാണിക്കുന്നു. അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതെ ഒരാളും വിശ്വാ സിയാവുകയോ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയോ ഇല്ലെന്ന് പറയുന്ന വിശ്വാസികളോട് 'നിങ്ങള്‍ മിഥ്യാവാദികളല്ലാതെയല്ല' എന്നാണ് യഥാര്‍ത്ഥ മിഥ്യാവാദികളായ അവര്‍ പറയു ക. അപ്പോള്‍ അദ്ദിക്റില്‍ പറഞ്ഞിട്ടുള്ള ഭാവിപ്രവചനങ്ങള്‍ നടപ്പിലായിക്കാണുന്നതിനു വേണ്ടി ക്ഷമിച്ചിരിക്കണമെന്നും അതിന്‍റെ-അദ്ദിക്റിന്‍റെ-കാര്യത്തില്‍ ദൃഢബോധ്യമില്ലാത്ത വര്‍ നിന്നെ ദുര്‍ബലപ്പെടുത്തരുത് എന്നും കല്‍പിച്ചുകൊണ്ട് 60 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.