( അര്‍റൂം ) 30 : 13
وَلَمْ يَكُنْ لَهُمْ مِنْ شُرَكَائِهِمْ شُفَعَاءُ وَكَانُوا بِشُرَكَائِهِمْ كَافِرِينَ
അവര്‍ അവരുടെ പങ്കാളികളെന്ന് സങ്കല്‍പിച്ചിരുന്നവരുടെ ശുപാര്‍ശയൊന്നും അവര്‍ക്ക് ലഭിക്കുകയില്ല, അവരുടെ പങ്കാളികള്‍ അവരെ പങ്കുചേര്‍ത്തിരുന്ന കാര്യംതന്നെ നിഷേധിക്കുന്നതുമാണ്.
7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ ഗ്രന്ഥം ഏ താണെന്ന് തിരിച്ചറിയാത്ത ഭ്രാന്തന്മാര്‍ തന്നെയാണ് അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന, നാഥനാല്‍ വധിക്കപ്പെട്ട കപടവിശ്വാസികളും അനുയായികളും. അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ ഫുജ്ജാറുകള്‍ക്കുവേണ്ടിത്തന്നെയാണ് നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുള്ളത് എന്ന് 15: 44; 25: 34; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. 6: 94; 25: 17-18; 29: 41 വിശദീകരണം നോക്കുക.