( അര്‍റൂം ) 30 : 12

وَيَوْمَ تَقُومُ السَّاعَةُ يُبْلِسُ الْمُجْرِمُونَ

ആ അന്ത്യമണിക്കൂര്‍ നിലവില്‍ വരുന്ന ദിനം ഭ്രാന്തന്മാര്‍ ആശയറ്റവരാകുന്നതാണ്.

ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികളും ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാതെ അവരെ അന്ധമായി അനുകരിക്കുന്ന വഴിപിഴച്ചവരുമടങ്ങിയ ഫുജ്ജാറുകളാണ് 7: 40; 32: 12, 22; 37: 34 തുടങ്ങി 52 സൂക്തങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാര്‍. അവരുടെ പ്രവര്‍ത്തനങ്ങ ളെല്ലാം തന്നെ തെളിവായ അദ്ദിക്റിന് വിരുദ്ധമായതിനാല്‍ അന്ത്യമണിക്കൂര്‍ നിലവില്‍ വരുന്ന ദിനം അവയെല്ലാം വെള്ളത്തിലെഴുതിയതുപോലെ ആകുന്നതും അവര്‍ ഐഹിക ലോകത്ത് വെച്ചുപുലര്‍ത്തിയിരുന്ന ഊഹാപോഹങ്ങളും നിഗമനങ്ങളുമെല്ലാം വഴികേടി ലായിരുന്നു എന്ന് തിരിച്ചറിയുന്നതുമാണ്. 17: 13-14 ല്‍ വിവരിച്ച പ്രകാരം ഇത്തരം ഭ്രാ ന്തന്മാര്‍ തങ്ങളുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ ഓരോരുത്തരുടെയും ചിന്തയും പ്രവര്‍ത്തനങ്ങളുമെല്ലാം രേഖപ്പെടുത്തുന്നുണ്ടെന്നും അത് തുറന്ന പുസ്തകമായി പുറത്തെടുത്ത് നല്‍കപ്പെട്ടാണ് ഓരോരുത്തരുടെയും വിചാരണ നടത്തപ്പെടുക എന്നും ബോധമില്ലാത്തവരാണ്. ആത്മാവിനെ പരിഗണിക്കാത്ത അവര്‍ അവരുടെ കര്‍മ്മരേഖയില്‍ എല്ലായ്പ്പോഴും പ്രത്യേകിച്ച് ആത്മാവ് പങ്കെടുക്കാത്ത അവരുടെ നമസ്ക്കാരങ്ങ ളില്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് കൊത്തിവെക്കുന്നതെ ന്ന് 38: 24 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 2: 165-167; 18: 49; 45: 31-35 വിശദീകരണം നോക്കുക.