وَأَمَّا الَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا وَلِقَاءِ الْآخِرَةِ فَأُولَٰئِكَ فِي الْعَذَابِ مُحْضَرُونَ
എന്നാല്‍ ആരാണോ നമ്മുടെ സൂക്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്ന തിനെയും മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത്, അക്കൂട്ടര്‍ ശി ക്ഷയില്‍ ഹാജരാക്കപ്പെടുന്നവരുമാകുന്നു.
ഗ്രന്ഥത്തിലെ സൂക്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും മൂടിവെ ക്കുന്നവര് കപടവിശ്വാസികളും, തള്ളിപ്പറയുന്നവര്‍ അവരെ അന്ധമായി പിന്‍പറ്റുന്ന വ ഴിപിഴച്ച അനുയായികളുമാണ്. ഈ രണ്ടുകൂട്ടരെയുമാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തി ന്റെ സഹവാസികളായി ഹാജറാക്കപ്പെടുന്നത്. അവരില്‍ കപടവിശ്വാസികള്‍ 4: 145 പ്രകാ രം വിചാരണയില്ലാതെ നരകത്തിന്റെ അടിത്തട്ടില്‍ പോകുന്നവരാണെങ്കില്‍ അനുയാ യികള്‍ 39: 71 പ്രകാരം വിചാരണക്ക് ശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്നവ രാണ്. 41: 26-28 ല്‍ പറഞ്ഞ അല്ലാഹുവിന്റെയും വിശ്വാസികളുടെയും ശത്രുക്കളായ കപ ടവിശ്വാസികളായ കാഫിറുകള്‍ ഒരു കാലത്തും നരകത്തില്‍ നിന്ന് മോചനം ലഭിക്കാത്ത വരാണെങ്കില്‍, കപടവിശ്വാസികളുടെ പ്രേരണയാല്‍ ഇവിടെ ജീവിതം നയിച്ചുകൊ ണ്ടിരുന്ന 41: 29 ല്‍ പറഞ്ഞ കാഫിറുകള്‍ അവര്‍ സമ്പാദിച്ച ശിക്ഷ ആസ്വദിപ്പിക്കപ്പെട്ടതിന് ശേഷം സ്വര്‍ഗത്തിലുള്ള അവരുടെ വിശ്വാസികളായ ബന്ധുക്കളുടെ ശുപാര്‍ശ പ്രകാരം സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതാണ്. 2: 39; 5: 10, 86; 9: 67-68 വിശദീകരണം നോക്കുക.