( അര്റൂം ) 30 : 15
فَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَهُمْ فِي رَوْضَةٍ يُحْبَرُونَ
അപ്പോള്, വിശ്വാസികളായവരും ആ വിശ്വാസം മറ്റുള്ളവര്ക്ക് എത്തിച്ചുകൊ ടുക്കുന്ന പ്രവര്ത്തനങ്ങളില് ഏര്പ്പെടുകയും ചെയ്തിരുന്നവരാരോ, അവര് പൂന്തോപ്പില് ഉല്ലസിച്ചുകൊണ്ടിരിക്കുന്നതാണ്.
ഗ്രന്ഥം പിന്പറ്റി ജീവിക്കുന്ന സൂക്ഷ്മാലുക്കളുടെ അഞ്ചാം ഘട്ടമായ ശവക്കുഴി സ്വര്ഗത്തില് നിന്നുള്ള ഒരു പൂന്തോപ്പായിരിക്കുമെന്നും, ഗ്രന്ഥം വന്നുകിട്ടിയിട്ട് അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ഇവിടെ ലക്ഷ്യബോധമില്ലാതെ ജീവിക്കു ന്ന ഫുജ്ജാറുകളുടെ അഞ്ചാം ഘട്ടമായ ശവക്കുഴി നരകക്കുണ്ഠത്തില് നിന്നുള്ള ഒരു ഗ ര്ത്തമായിരിക്കുമെന്നും പ്രപഞ്ചനാഥന് അവന്റെ നിരക്ഷരനായ പ്രവാചകനിലൂടെ പ ഠിപ്പിച്ചിട്ടുണ്ട്. 9: 71-72; 25: 24; 29: 7-9 വിശദീകരണം നോക്കുക.