( അര്‍റൂം ) 30 : 20

وَمِنْ آيَاتِهِ أَنْ خَلَقَكُمْ مِنْ تُرَابٍ ثُمَّ إِذَا أَنْتُمْ بَشَرٌ تَنْتَشِرُونَ

അവന്‍ ഉണ്ട് എന്നതിന് തെളിവാണ്-നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടി ച്ചിരിക്കുന്നു എന്നതും പിന്നെ നിങ്ങള്‍ മനുഷ്യരായി എല്ലായിടത്തും ചിന്നിച്ചിത റിയിട്ടുള്ളതും,

ഭൂമിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള മണ്ണുകൊണ്ടാണ് സ്വര്‍ഗത്തില്‍ വെച്ച് മനുഷ്യരില്‍ ആദ്യനായ ആദമിന്‍റെ ശരീരം സൃഷ്ടിച്ചത്. അന്ത്യനാള്‍ വരെ ഭൂമിയില്‍ എ വിടെയെല്ലാം മനുഷ്യരാശി ജീവിക്കുമോ അവിടെനിന്നെല്ലാമുള്ള മണ്ണ് അതില്‍ പ്രതിനി ധാനം ചെയ്തിട്ടുണ്ട്. ഹവ്വായെ ആദമിന്‍റെ ആത്മാവില്‍ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്. ശ രീരത്തോടുകൂടി ഭൂമിയിലേക്ക് ഇറക്കപ്പെട്ട ആദമും ഹവ്വയും മണ്ണില്‍ നിന്നുള്ള ഭക്ഷണ വിഭവങ്ങള്‍ തിന്ന് രക്തമുണ്ടാവുകയും രക്തത്തില്‍ നിന്ന് ഇന്ദ്രിയം രൂപപ്പെടുകയും തുടര്‍ന്ന് പുരുഷന്‍റെ ഇന്ദ്രിയത്തുള്ളിയുടെ അംശമായ പുംബീജവും സ്ത്രീയുടെ അണ്ഡവും കൂ ട്ടിയോജിപ്പിച്ച് മനുഷ്യന്‍റെ ശരീരം ഭൂമിയില്‍ വെച്ച് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. പി താവിന്‍റെ മുതുകിലുള്ള ആത്മാവിനെ എടുത്ത് നാലാം മാസത്തില്‍ അതില്‍ ആവാഹി പ്പിക്കപ്പെടുന്നതോടെ അതുവരെ ജീവന്‍ മാത്രമുണ്ടായിരുന്ന ശരീരത്തിന് ആത്മാവും കൂ ടി ലഭിക്കുകവഴി റൂഹ് ലഭിക്കുന്നു. ശേഷം പ്രസവിക്കപ്പെട്ട് ക്രമേണ പ്രായപൂര്‍ത്തിയാകു ന്ന മനുഷ്യന്‍ ഭൂമിയില്‍ എല്ലായിടത്തും ചിന്നിച്ചിതറി പരത്തിയിടപ്പെടുകയാണ് ചെയ്യു ന്നത്. അങ്ങനെ കുടുംബങ്ങളും ഗോത്രങ്ങളും വംശങ്ങളും സമൂഹങ്ങളുമെല്ലാം രൂപപ്പെടു ന്നു. റൂഹ് ശരീരത്തില്‍ നിന്ന് വേര്‍പിരിയുമ്പോള്‍ മരണവും സംഭവിക്കുന്നു. 4: 1; 22: 5; 49: 13 വിശദീകരണം നോക്കുക.