( അര്‍റൂം ) 30 : 26
وَلَهُ مَنْ فِي السَّمَاوَاتِ وَالْأَرْضِ ۖ كُلٌّ لَهُ قَانِتُونَ
ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അവനുള്ളതാണ്, എല്ലാ ഒന്നും അവന് വണങ്ങുന്നതുമാണ്.
സര്‍വ്വചരാചരങ്ങളും നാഥന് സാഷ്ടാംഗം പ്രണമിക്കുന്നുണ്ടെന്ന് 22: 18 ല്‍ പറ ഞ്ഞിട്ടുണ്ട്. മനുഷ്യരില്‍ നിന്ന് ശിക്ഷ ബാധകമായ കപടവിശ്വാസികളും അവരുടെ വഴിപിഴച്ചുപോയ അനുയായികളും നാഥന്‍റെ സംസാരമായ അദ്ദിക്റിനെ തള്ളിപ്പറയുന്നവ രായതിനാല്‍ 7: 205-206 ല്‍ വിവരിച്ച പ്രകാരം തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വ്വഹിക്കുന്നവരല്ല. മറിച്ച് അശ്രദ്ധയോടെയുള്ള അവരുടെ നമസ്കാരങ്ങളില്‍ കോഴികൊത്തുന്ന വേഗത്തില്‍ സാഷ്ടാംഗപ്രണാമം നിര്‍വ്വഹിക്കുകവഴി ശിക്ഷ ബാധകമായവ രാണ്. തെമ്മാടികളായ അവര്‍ അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുന്നവരായതിനാല്‍ കാഫിറായ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. 2: 114; 22: 77-78; 33: 35 വിശദീകരണം നോക്കുക.