وَمِنْ آيَاتِهِ أَنْ تَقُومَ السَّمَاءُ وَالْأَرْضُ بِأَمْرِهِ ۚ ثُمَّ إِذَا دَعَاكُمْ دَعْوَةً مِنَ الْأَرْضِ إِذَا أَنْتُمْ تَخْرُجُونَ
അവന് ഉണ്ട് എന്നതിന് തെളിവാണ്-ആകാശവും ഭൂമിയും അവന്റെ കല്പന കൊണ്ട് നിലനില്ക്കുന്നു എന്നത്, പിന്നെ അതാ ഭൂമിയില് നിന്ന് നിങ്ങളെ ഒ രു വിളിയങ്ങ് വിളിച്ചാല് നിങ്ങളതാ പുറപ്പെട്ടുവരികയായി.
ഈ സൂക്തത്തിനുപുറമെ 2: 109; 7: 54; 22: 65; 32: 24 തുടങ്ങി 34 സൂക്തങ്ങളില് പറ ഞ്ഞ 'കല്പന' വിശ്വാസിയാകാനുള്ള നാഥന്റെ സമ്മതപത്രമായ അദ്ദിക്ര് തന്നെയാണ്. അഥവാ അദ്ദിക്ര് പൂര്ണമായി പിന്പറ്റുന്ന വിചാരണയില്ലാതെ സ്വര്ഗത്തില് പോകുന്ന അവസാനത്തെ സാബിഖും സ്വര്ഗത്തിലേക്ക് തിരിച്ചാല് 6: 158 ല് പറഞ്ഞ അന്ത്യനാളി ന്റെ പ്രധാനപ്പെട്ട അടയാളങ്ങള് പ്രത്യക്ഷപ്പെടുന്നതാണ്. പിന്നെ ഒരാള്ക്കും വിശ്വാസം സ്വീകരിക്കല് ഉപകാരപ്രദമാവുകയില്ല. സൂക്തത്തില് നിന്നും ആദ്യാവസാനം വരെയു ള്ള എല്ലാ സൃഷ്ടികളെയും ഒരുമിച്ചുകൂട്ടി വിചാരണ നടത്തുന്ന സദസ്സ് ഭൂമിയില് തന്നെ യായിരിക്കുമെന്ന് മനസ്സിലാക്കാം. 16: 1-2; 27: 87-88; 50: 44 വിശദീകരണം നോക്കുക.