بَلِ اتَّبَعَ الَّذِينَ ظَلَمُوا أَهْوَاءَهُمْ بِغَيْرِ عِلْمٍ ۖ فَمَنْ يَهْدِي مَنْ أَضَلَّ اللَّهُ ۖ وَمَا لَهُمْ مِنْ نَاصِرِينَ
അല്ല, അക്രമികളായവര്‍ യാതൊരു വിവരവുമില്ലാതെ അവരവരുടെ ഇഷ്ടാ നിഷ്ടങ്ങളെ പിന്‍പറ്റികൊണ്ടിരിക്കുകയാണ്; അപ്പോള്‍ അല്ലാഹു വഴിതെറ്റാന്‍ അനുവദിച്ചവനെ ആരാണ് മാര്‍ഗദര്‍ശനം ചെയ്യാനുള്ളത്? അവര്‍ക്ക് സഹാ യികളില്‍ നിന്ന് ആരും തന്നെ ഉണ്ടായിരിക്കുകയുമില്ല.
ജ്ഞാനം എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. സ്വര്‍ഗത്തില്‍ സൃഷ്ടിച്ച പ്പോള്‍ തന്നെ നിഷ്പക്ഷവാനായ അല്ലാഹു എല്ലാ മനുഷ്യരെയും ദുര്‍മാര്‍ഗവും സന്മാര്‍ ഗവും വിവരിച്ച് തരുന്ന അദ്ദിക്ര്‍ പഠിപ്പിച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും രണ്ടാലൊരു മാര്‍ഗം -ഒന്നുകില്‍ നന്ദി പ്രകടിപ്പിക്കുന്നവന്‍, അല്ലെങ്കില്‍ നന്ദി കെട്ടവന്‍-തെരഞ്ഞെടുക്കാനു ള്ള സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട് എന്ന് 76: 3 ല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് സൂ ക്തത്തില്‍ 'അല്ലാഹു വഴിതെറ്റിപ്പിച്ചവന്‍' എന്ന് പറയാതെ 'അല്ലാഹു വഴിതെറ്റാന്‍ അനു വദിച്ചവന്‍' എന്ന് പറഞ്ഞത്. 7: 178; 16: 37; 25: 33-34 വിശദീകരണം നോക്കുക.