( അര്‍റൂം ) 30 : 28

ضَرَبَ لَكُمْ مَثَلًا مِنْ أَنْفُسِكُمْ ۖ هَلْ لَكُمْ مِنْ مَا مَلَكَتْ أَيْمَانُكُمْ مِنْ شُرَكَاءَ فِي مَا رَزَقْنَاكُمْ فَأَنْتُمْ فِيهِ سَوَاءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنْفُسَكُمْ ۚ كَذَٰلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَعْقِلُونَ

നിങ്ങള്‍ക്ക് അവന്‍ നിങ്ങളില്‍ നിന്നുതന്നെ ഒരു ഉപമ വിവരിച്ചുതരുന്നു, നിങ്ങളു ടെ ഉടമസ്ഥതയിലുള്ള അടിമകളില്‍ നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഭക്ഷണ വിഭവങ്ങളില്‍ നിങ്ങളെപ്പോലെ തുല്യമായ അവകാശം നല്‍കുന്ന പങ്കാളികളില്‍ നിന്നുള്ളവര്‍ ആരെങ്കിലുമുണ്ടോ; അവരെ നിങ്ങള്‍ പരസ്പരം ഭയപ്പെടുന്നതു പോലെ ഭയപ്പെടുന്നുമുണ്ടോ? അപ്രകാരം നാം നമ്മുടെ സൂക്തങ്ങള്‍ ചിന്തിക്കു ന്ന ജനതക്കുവേണ്ടി വിശദീകരിക്കുകയാകുന്നു.

എത്ര ഉദാരശീലനായ മനുഷ്യനാണെങ്കിലും അവനും അവന്‍റെ കീഴിലുള്ള ജോ ലിക്കാര്‍ക്കുമിടയില്‍ തുല്യമായി ഭക്ഷണവിഭവങ്ങളും മറ്റു അനുഗ്രഹങ്ങളും ഓഹരിവെച്ച് കൊടുക്കുകയോ അവന്‍റെ ചില പ്രവര്‍ത്തനങ്ങള്‍ മറ്റു മനുഷ്യരോ കുടുംബാംഗങ്ങളോ കാണുന്നത് ഭയപ്പെടുന്നതുപോലെ ജോലിക്കാര്‍ കാണുന്നത് ഭയപ്പെടുകയോ ഇല്ല എന്നത് ഒരു വസ്തുതയാണ്. മനുഷ്യര്‍ പരസ്പരമുള്ള പെരുമാറ്റരീതികള്‍ ഇങ്ങനെയായിരിക്കെ സ്രഷ്ടാവ് എല്ലാ മനുഷ്യര്‍ക്കും ഒരേപോലെ ഭക്ഷണവിഭവങ്ങളും മറ്റു അനുഗ്രഹങ്ങളും നല്‍കി സോഷ്യലിസം നടപ്പിലാക്കണമെന്ന് ശഠിക്കുന്നത് ബുദ്ധിശൂന്യതയല്ലേ എന്നാണ് ചോദിക്കുന്നത്. മനുഷ്യനെ ഭൂമിയില്‍ നിയോഗിച്ചിരിക്കുന്നത് ഓരോരുത്തര്‍ക്കും നല്‍ കിയതില്‍ അവനെ/അവളെ പരീക്ഷിക്കുന്നതിന് വേണ്ടിയായതിനാല്‍ എല്ലാ മനുഷ്യര്‍ക്കും ഒരേപോലെ ഭക്ഷണവിഭവങ്ങളും മറ്റു അനുഗ്രഹങ്ങളും നല്‍കിയാല്‍ പിന്നെ പരീക്ഷണം ഉണ്ടാവുകയില്ല. മസീഹുദ്ദജ്ജാലായി വരുന്ന പിശാചിനെ ഈസാ രണ്ടാമത് വന്ന് വധിക്കുന്നതോടുകൂടി പരീക്ഷണങ്ങളെല്ലാം അവസാനിക്കുന്നതും ലോകത്തുമൊ ത്തം യഥാര്‍ത്ഥ ഇസ്ലാമും സോഷ്യലിസവും നടപ്പിലാകുന്നതുമാണ്. എന്നാല്‍ അദ്ദിക്ര്‍ അറിയുന്നവര്‍ മാത്രമേ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ചിന്തിച്ച് പാഠം ഉള്‍കൊള്ളുകയുള്ളൂ. 16: 71, 75; 29: 2-3; 43: 60-61 വിശദീകരണം നോക്കുക.