( അര്‍റൂം ) 30 : 30

فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللَّهِ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

അപ്പോള്‍ നീ നിന്‍റെ മുഖം ഈ ജീവിത വ്യവസ്ഥയില്‍ നേരെച്ചൊവ്വെ ഉറപ്പിച്ച് നിര്‍ത്തുക, ഏതൊരു പ്രകൃതിയിലാണോ അല്ലാഹു മനുഷ്യനെ വിരിപ്പിച്ചിട്ടുള്ള ത് അതില്‍; അല്ലാഹുവിന്‍റെ സൃഷ്ടിപ്പ് മാറ്റി മറിക്കാവുന്നതല്ല, അതാണ് നേരെ ച്ചൊവ്വെയുള്ള ജീവിത വ്യവസ്ഥ, എന്നാല്‍ ജനങ്ങളില്‍ അധികപേരും അറിവി ല്ലാത്തവരാണ്.

പ്രപഞ്ചനാഥന്‍റെ അടുക്കല്‍ സ്വീകാര്യമായ ജീവിതവ്യവസ്ഥ പ്രകൃതിവ്യവസ്ഥയാ യ ഇസ്ലാം മാത്രമാണ് എന്ന് 3: 19 ല്‍ പറഞ്ഞിട്ടുണ്ട്. ആ ഇസ്ലാമിലാണ് എല്ലാ മനു ഷ്യരെയും വിരിപ്പിച്ചുണ്ടാക്കിയിട്ടുള്ളത്. അതില്‍ മനുഷ്യരെല്ലാം സ്വതന്ത്രരായതിനാല്‍ ഒരാള്‍ക്കും തന്‍റെ വിശ്വാസം മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കാവുന്നതല്ല. 2: 256 ല്‍, ദീനില്‍ നിര്‍ബന്ധമില്ല എന്ന് പറഞ്ഞതിന്‍റെ പൊരുളും അതാണ്. അല്ലാഹുവിന്‍റെ സൃഷ്ടിപ്പ് മാറ്റി മറിക്കാവുന്നതല്ല എന്ന് പറഞ്ഞതിനാല്‍ ഒരാളുടെ സ്വഭാവം മറ്റൊരാള്‍ക്ക് പൂര്‍ണ്ണമായി മാറ്റിമറിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക് റിന് അനുകൂലമായി അവരവരുടെ സ്വഭാവം ക്രമപ്പെടുത്തല്‍ ഓരോരുത്തരുടെയും ബാധ്യ തയാണ്. അങ്ങനെ സ്വഭാവം അദ്ദിക്റിനനുസരിച്ച് ചിട്ടപ്പെടുത്തുന്നവരാണ് നന്ദി പ്രകടിപ്പി ക്കുന്ന വിശ്വാസികള്‍. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനനുസരിച്ച് സ്വഭാവം രൂപപ്പെടുത്താ ത്ത പതിനഞ്ച് വയസ്സിന് ശേഷമുള്ളവരെല്ലാം തന്നെ നന്ദികെട്ടവരും നരകത്തില്‍ പോ കേണ്ടവരുമാണ്. വിശ്വാസികളായ മാതാപിതാക്കളുടെ ബാധ്യതയാണ് തങ്ങളെ ഏല്‍പ്പി ച്ച മക്കള്‍ക്ക് പതിനഞ്ച് വയസ്സിനുമുമ്പ് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ പഠിപ്പി ച്ചുകൊടുക്കല്‍. എന്നാല്‍ 'ജനങ്ങളില്‍ അധികപേരും അറിവില്ലാത്തവരാണ്' എന്ന് പറഞ്ഞ തില്‍ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പത് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും ഈ വസ്തുത മനസ്സിലാക്കാതെ നന്ദി കെട്ടവരായി മാറുകവഴി നരകത്തി ലേക്കുള്ളവരാണ് എന്നാണ്. 2: 62; 4: 150-151; 28: 57; 68: 4 വിശദീകരണം നോക്കുക.