لِيَجْزِيَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْ فَضْلِهِ ۚ إِنَّهُ لَا يُحِبُّ الْكَافِرِينَ
വിശ്വാസികളായവര്‍ക്കും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും അവന്റെ ഔദാര്യത്തില്‍ നിന്ന് പ്രതിഫ ലം നല്കുന്നതിനുവേണ്ടി; നിശ്ചയം അവന് കാഫിറുകളെ ഇഷ്ടപ്പെടുകയില്ല തന്നെ.
'ഔദാര്യം' എന്നത് അദ്ദിക്റിന്റെ 40 പേരുകളില്‍ ഒന്നാണ്. പ്രപഞ്ചം അതിന്റെ സ ന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുക യും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളും അനുയായികളുമായ കാഫിറുക ളെ അവന് ഇഷ്പ്പെടുന്നില്ല. 2: 159-160 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിന്റെയും വിശ്വാ സികളുടെയും ശത്രുക്കളായ കപടവിശ്വാസികളുടെ മേലാണ് അല്ലാഹുവിന്റെയും മല ക്കുകളുടെയും മൊത്തം മനുഷ്യരുടെയും ശാപമുള്ളത്. 5: 62; 10: 58, 100 വിശദീകരണം നോക്കുക.