( അര്റൂം ) 30 : 44
مَنْ كَفَرَ فَعَلَيْهِ كُفْرُهُ ۖ وَمَنْ عَمِلَ صَالِحًا فَلِأَنْفُسِهِمْ يَمْهَدُونَ
വല്ലവനും നിഷേധിയായാല് അപ്പോള് അവന്റെ നിഷേധഫലം അവന്റെ മേ ല് തന്നെയാകുന്നു; വല്ലവനും സല്കര്മ്മങ്ങള് പ്രവര്ത്തിക്കുന്നുവെങ്കില് അപ്പോള് അവര് സ്വന്തത്തിനുവേണ്ടി സൗകര്യങ്ങള് ഒരുക്കിക്കൊണ്ടിരിക്കു ന്നവരാകുന്നു.
സന്മാര്ഗമായ അദ്ദിക്ര് വന്നുകിട്ടിയിട്ട് മൂടിവെക്കുന്ന കപടവിശ്വാസികള് വിചാര ണയില്ലാതെ നരകത്തില് പോകുന്നവരാണെങ്കില് അദ്ദിക്ര് ലോകര്ക്ക് എത്തിച്ചു കൊടുക്കുന്ന പ്രവര്ത്തനത്തില് ഏര്പ്പെട്ടിരിക്കുന്നവര് അവരുടെ ഏഴാം ഘട്ടത്തിലേ ക്കുവേണ്ടി ഒരുക്കിക്കൊണ്ടിരിക്കുന്ന സ്വര്ഗത്തില് പ്രവേശിക്കുന്നതാണ്. 11: 7; 39: 7-8, 41 വിശദീകരണം നോക്കുക.