( അര്‍റൂം ) 30 : 47

وَلَقَدْ أَرْسَلْنَا مِنْ قَبْلِكَ رُسُلًا إِلَىٰ قَوْمِهِمْ فَجَاءُوهُمْ بِالْبَيِّنَاتِ فَانْتَقَمْنَا مِنَ الَّذِينَ أَجْرَمُوا ۖ وَكَانَ حَقًّا عَلَيْنَا نَصْرُ الْمُؤْمِنِينَ

നിശ്ചയം, നിനക്കുമുമ്പ് അവരവരുടെ ജനതയിലേക്ക് നാം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്, അങ്ങനെ വെളിപാടുകളും കൊണ്ട് അവര്‍ അവരുടെ അടു ത്തുവന്നു, അപ്പോള്‍ അവരില്‍ നിന്നുള്ള ഭ്രാന്തന്മാരായവരോട് നാം പ്രതികാ രം ചെയ്തു, വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതതന്നെ യുമായിരുന്നു. 

മുന്‍കാലങ്ങളില്‍ പ്രവാചകന്മാര്‍ അദ്ദിക്റും കൊണ്ട് തന്നെയാണ് അവരുടെ ജന തകളിലേക്ക് വന്നിട്ടുള്ളത്. ആ ജനത ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരും അക്രമികളുമായി മാറിയപ്പോഴാണ് അവരെ നശിപ്പിച്ചിട്ടുള്ളത്. അപ്പോള്‍ അദ്ദിക്റിനെ മു റുകെപ്പിടിച്ച് നിലകൊണ്ട വിശ്വാസികളെ അവന്‍ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എ ന്നാല്‍ ഇനി പ്രവാചകന്‍മാരൊന്നും തന്നെ വരാനില്ലാത്തതിനാല്‍ മൊത്തം മനുഷ്യര്‍ ഇ ന്നത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെപ്പോലെ ചിന്താശക്തി ഉപയോ ഗപ്പെടുത്താത്ത ഭ്രാന്തന്മാരും അക്രമികളുമാകുമ്പോഴാണ് ലോകാവസാനം സംഭവിക്കുക. അതിനാല്‍ വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രവും പ്രപഞ്ചത്തെ അതി ന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്റിനെ ലോകര്‍ ക്ക് പ്രത്യേകിച്ച് ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, സൗരാഷ്ട്രര്‍, ജൂതര്‍, ക്രൈസ്തവര്‍ തു ടങ്ങിയ ഇതര ജനവിഭാഗങ്ങളിലേക്ക് എത്തിച്ചുകൊടുത്തുകൊണ്ട് മാനുഷിക ഐക്യം ഉ ണ്ടാക്കുകയും നശീകരണ പ്രവര്‍ത്തനങ്ങള്‍ ചുരുക്കുകയുമാണ് ലോകാവസാനം നീട്ടാനുള്ള ഏകമാര്‍ഗ്ഗം. 21: 88; 28: 40-41; 30: 9 വിശദീകരണം നോക്കുക.