فَانْظُرْ إِلَىٰ آثَارِ رَحْمَتِ اللَّهِ كَيْفَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ ذَٰلِكَ لَمُحْيِي الْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
അപ്പോള്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ പാടുകളിലേക്ക് നീ നോക്കുക-ഭൂ മിയെ അതിന്‍റെ മരണശേഷം എങ്ങനെയാണ് ജീവിപ്പിക്കുന്നതെന്ന്? നിശ്ചയം, അത് ചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുകതന്നെ ചെയ്യും, അവന്‍ എല്ലാ ഓ രോ കാര്യത്തിനും കഴിവുള്ളവന്‍ തന്നെയുമാകുന്നു.
വരണ്ടുകിടന്ന ഭൂമിയിലേക്ക് മഴ വര്‍ഷിപ്പിച്ച് അതില്‍ നിന്ന് സസ്യലതാദികളും കാ യ്കനികളും ഫലങ്ങളും മുളപ്പിച്ച് അതിന്‍റെ മരണശേഷം ജീവിപ്പിച്ചതാണ് സൂക്തത്തില്‍ പറഞ്ഞ 'അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ പാടുകള്‍'. അപ്രകാരം ലോകാവസാനത്തി ല്‍ അവന്‍ മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങളേയും പുനര്‍ജ്ജീവിപ്പിച്ച് പുറത്ത് കൊണ്ടുവരുന്നതാണ്. 30: 19, 24; 36: 12; 41: 38 വിശദീകരണം നോക്കുക.