( അര്‍റൂം ) 30 : 51
وَلَئِنْ أَرْسَلْنَا رِيحًا فَرَأَوْهُ مُصْفَرًّا لَظَلُّوا مِنْ بَعْدِهِ يَكْفُرُونَ
ഇനി നാം മറ്റൊരു കാറ്റ് അയക്കുകയും അങ്ങനെ അതിനെ മഞ്ഞനിറം ബാ ധിച്ചതായി അവര്‍ കണ്ടാല്‍ അതിന് ശേഷവും അവര്‍ നന്ദികേട് കാണിക്കു ന്നവരായിത്തന്നെ നിലകൊള്ളുന്നു.
ചൂടുകാറ്റടിച്ച് കൃഷി വിളഞ്ഞ് മഞ്ഞളിച്ചതായി കാണുമ്പോഴും അവര്‍ നന്ദികെട്ട കാഫിറുകളായിക്കൊണ്ടുതന്നെ നിലകൊള്ളുന്നു. അതായത് കാഫിറുകള്‍ ഐഹിക ലോകത്ത് അവരുടെ ജീവിതാവധി കഴിയാറായി എന്ന് മനസ്സിലാക്കിയാല്‍ പോലും ജീ വിതലക്ഷ്യമുള്ളവരോ നന്ദി പ്രകടിപ്പിക്കുന്നവരോ ആകുന്നില്ല എന്നാണ് സൂക്തത്തിന്‍റെ ആശയം. 2: 266; 6: 111; 7: 176 വിശദീകരണം നോക്കുക.