നീ അന്ധരെ അവരുടെ വഴികേടില്‍ നിന്ന് നേര്‍മാര്‍ഗത്തില്‍ കൊണ്ടുവരുന്ന വനുമല്ല, നിശ്ചയം നീ കേള്‍പ്പിക്കുക നമ്മുടെ സൂക്തങ്ങളെക്കൊണ്ട് വിശ്വസി ക്കുന്നവനെയല്ലാതെയല്ല, അപ്പോള്‍ അവര്‍ സര്‍വ്വസ്വം അല്ലാഹുവിന് സമര് പ്പിക്കുന്നവരുമാണ്.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന തെമ്മാടികളായ കപടവിശ്വാസിക ളെയും അവരുടെ അനുയായികളെയും അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിശ്വാസിക്ക് അ ദ്ദിക്ര്‍ കേള്‍പ്പിക്കാന്‍ കഴിയില്ല. കാരണം ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും ആത്മാവിനെ പരിഗണിക്കാത്തവരുമായ അവര്‍ 7: 26 ല്‍ പറഞ്ഞ ആത്മാവിന്റെ ഭക്ഷണവും വ സ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിന്റെ കാര്യത്തില്‍ 8: 22 ല്‍ പറഞ്ഞ പ്രകാരം ബധിരരും ഊമരുമായ ദുഷ്ടജീവികളാണ്. ഫുജ്ജാറുകളായ അവരുടെ പട്ടിക നരകക്കുണ്ഠത്തിലേ ക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും; നരകക്കുണ്ഠത്തിന്റെ ഏഴ് വാതിലുകളിലൊ ന്നിലേക്ക് അവരില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നിജപ്പെടുത്തി വെച്ചിട്ടുണ്ടെന്ന് 15: 44 ലും പറഞ്ഞിട്ടുണ്ട്. നിശ്ചയം വിശ്വാസിയുടെ ഉണര്‍ത്തല്‍ ഉപകാരപ്പെടുക അദ്ദിക്റി നെ പിന്‍പറ്റുന്നവര്‍ക്ക് മാത്രമാണ് എന്ന് 36: 10-11 ല്‍ പറഞ്ഞിട്ടുണ്ട്. 2: 62; 10: 42; 27: 81 വി ശദീകരണം നോക്കുക.