( അര്‍റൂം ) 30 : 54

اللَّهُ الَّذِي خَلَقَكُمْ مِنْ ضَعْفٍ ثُمَّ جَعَلَ مِنْ بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِنْ بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَاءُ ۖ وَهُوَ الْعَلِيمُ الْقَدِيرُ

അല്ലാഹുവാണ് നിങ്ങളെ ബലഹീനതയില്‍ നിന്ന് സൃഷ്ടിച്ചത്, പിന്നെ ബല ഹീനതക്ക് ശേഷം നിങ്ങളെ ശക്തന്മാരാക്കി, പിന്നെ അവന്‍ ശക്തിക്ക് ശേ ഷം ബലഹീനതയും വാര്‍ദ്ധക്യവും നല്‍കി, അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു, അവന്‍ സര്‍വ്വജ്ഞനായ സര്‍വ്വശക്തന്‍ തന്നെയുമാകുന്നു.

മനുഷ്യക്കുഞ്ഞാണ് ഇതരജീവികളുടെ കുഞ്ഞുങ്ങളെക്കാള്‍ ബലഹീനതയില്‍ ജനിക്കുന്നത്. ഇതര ജീവികളുടെ കുഞ്ഞുങ്ങള്‍ക്ക് സ്വയം എഴുന്നേറ്റുവന്ന് മാതാവിന്‍റെ അകിടില്‍ നിന്ന് മുലപ്പാല്‍ കുടിക്കാന്‍ സാധിക്കുമെങ്കില്‍ മനുഷ്യക്കുഞ്ഞിന് മുലപ്പാല്‍ അതിന്‍റെ വായില്‍ വെച്ചുകൊടുക്കേണ്ടതുണ്ട്. 16: 70; 22: 5; 36: 68 വിശദീകരണം നോക്കുക.