( അര്‍റൂം ) 30 : 55

وَيَوْمَ تَقُومُ السَّاعَةُ يُقْسِمُ الْمُجْرِمُونَ مَا لَبِثُوا غَيْرَ سَاعَةٍ ۚ كَذَٰلِكَ كَانُوا يُؤْفَكُونَ

അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഭ്രാന്തന്മാര്‍ ആണയിട്ടുകൊണ്ട് പറയും: അവര്‍ ഇഹലോകത്ത് ഒരു മണിക്കൂറല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ല എന്ന്, അപ്രകാ രം അവര്‍ തെറ്റിക്കപ്പെട്ടുകൊണ്ടിരുന്നവര്‍ തന്നെയായിരുന്നു.

അതായത് ബുദ്ധിശക്തി നല്‍കപ്പെട്ട അവര്‍ ജീവിതലക്ഷ്യം മനസ്സിലാക്കിത്ത രുന്ന അദ്ദിക്റില്‍ നിന്ന് സ്വന്തത്തെയും മറ്റുള്ളവരെയും തടഞ്ഞുകൊണ്ടിരിക്കുന്നവരാ യിരുന്നു. ഐഹിക ജീവിതത്തോടുകൂടി ജീവിതം അവസാനിക്കുന്നതാണ് എന്ന മട്ടിലാ യിരുന്നു അവരുടെ ജീവിതരീതി. 23: 112-113; 28: 60-64; 89: 23-24 വിശദീകരണം നോക്കുക.