( അര്‍റൂം ) 30 : 58

وَلَقَدْ ضَرَبْنَا لِلنَّاسِ فِي هَٰذَا الْقُرْآنِ مِنْ كُلِّ مَثَلٍ ۚ وَلَئِنْ جِئْتَهُمْ بِآيَةٍ لَيَقُولَنَّ الَّذِينَ كَفَرُوا إِنْ أَنْتُمْ إِلَّا مُبْطِلُونَ

നിശ്ചയം, മനുഷ്യര്‍ക്കുവേണ്ടി ഈ വായനയില്‍ എല്ലാതരം ഉപമകളില്‍ നി ന്നുള്ളവയും നാം എടുത്തുദ്ധരിച്ചിട്ടുണ്ട്, നീ ഒരു ദൃഷ്ടാന്തം അവരിലേക്ക് കൊണ്ടുവരികയാണെങ്കില്‍ കാഫിറുകളായവര്‍ പറയുകതന്നെ ചെയ്യും: നിശ്ച യം നിങ്ങള്‍ മിഥ്യാവാദികളല്ലാതെയല്ല.

ഖുര്‍ആന്‍ എന്നാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളത് എന്നാണ്. 21: 24 പ്രകാരം 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള അദ്ദിക്ര്‍ തന്നെയാണ്. മക്കാമുശ്രിക്കുകള്‍ ആവശ്യപ്പെട്ടിരുന്നതനുസരിച്ച് പ്രവാചകന്‍ അവര്‍ക്ക് ഒരു ദിവ്യാത്ഭുതം തന്നെ കൊണ്ടുവന്നാലും മിഥ്യാവാദികളായ അവര്‍ വിശ്വസിക്കുകയില്ല എന്നാണ് സൂക്തത്തില്‍ പറയുന്നത്. സത്യമായ ഗ്രന്ഥം അദ്ദിക്ര്‍ ആണെന്നിരിക്കെ അത് വന്നുകിട്ടിയിട്ട് അതിനെ അവഗണിച്ച് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിതം നയിക്കുന്ന ഇന്നത്തെ മിഥ്യാവാദികളോട് വിശ്വാസികള്‍ ഒ രു സൂക്തം ഉദ്ധരിച്ച് അവരുടെ ജീവിതരീതി പൈശാചികമാണ്, അദ്ദിക്റിന്‍റെയും പ്രവാ ചകന്‍റെയും വഴിയിലല്ല എന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ അവര്‍ പറയുക: നിങ്ങള്‍ പറയുന്നത് ഖുര്‍ആനൊന്നുമല്ല, നിങ്ങളുടേത് ഒറ്റപ്പെട്ട മിഥ്യാവാദവും കാക്കകാരണവന്‍മാരു ടെ മാര്‍ഗത്തില്‍ നിന്ന് പിഴച്ചതുമാണ് എന്നായിരിക്കും. 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാ ത്ത അജയ്യഗ്രന്ഥം അദ്ദിക്ര്‍ ആണെന്നോ; 25: 33 ല്‍ പറഞ്ഞ വേദഗ്രന്ഥത്തിന്‍റെ നാഥനി ല്‍ നിന്നുള്ള ഏറ്റവും നല്ല വിശദീകരണം അദ്ദിക്റാണെന്നോ; 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ളതും സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കു ന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായ ഗ്രന്ഥം അദ്ദിക്റാണെന്നോ 8: 22; 25: 34 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരും തെമ്മാടികളുമായ അവര്‍ ലോകരെ അറിയിക്കുകയില്ല. ആത്മാവിനെയും പരലോകത്തെയും അവഗണിച്ച് ഐഹിക ലോകത്തിനും ശരീരത്തിനും പ്രാധാന്യം കൊ ടുത്തുകൊണ്ട് അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഇത്തരം ഫു ജ്ജാറുകള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. 2: 99; 9: 67-68; 29: 67-69 വിശദീകരണം നോക്കുക.