( അര്‍റൂം ) 30 : 7

يَعْلَمُونَ ظَاهِرًا مِنَ الْحَيَاةِ الدُّنْيَا وَهُمْ عَنِ الْآخِرَةِ هُمْ غَافِلُونَ

അവര്‍ ഐഹിക ജീവിതത്തില്‍ പ്രത്യക്ഷമായത് മാത്രം അറിയുന്നവരും അവര്‍ പരലോകത്തെത്തൊട്ട് പ്രജ്ഞയറ്റവരും തന്നെയാണ്.

ത്രികാലജ്ഞാനമായ അദ്ദിക്റാണ് യഥാര്‍ത്ഥ ജ്ഞാനം. അത് ഇല്ലാത്തവര്‍ക്ക് ഭൗതി കജീവിതത്തിന്‍റെ പുറം തോടുമാത്രമേ അറിയുകയുള്ളൂ. യഥാര്‍ത്ഥത്തില്‍ അവര്‍ ജീവി തലക്ഷ്യം അറിയാത്തവരും പരലോകം കൊണ്ട് വിശ്വാസമില്ലാത്തവരുമാണ്. യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന ജനതയെ 7: 40 ല്‍ ഭ്രാന്തന്മാരെന്നാണ് പറഞ്ഞതെങ്കില്‍, 7: 175-176 ല്‍ അവരെ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത പട്ടിയോടാണ് ഉപമിച്ചിട്ടുള്ളത്. 9: 53-55; 10: 7-8; 29: 64 വിശദീകരണം നോ ക്കുക.