( അര്‍റൂം ) 30 : 6
وَعْدَ اللَّهِ ۖ لَا يُخْلِفُ اللَّهُ وَعْدَهُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
അല്ലാഹുവിന്‍റെ വാഗ്ദാനമാണ് അത്, അല്ലാഹു തന്‍റെ വാഗ്ദാനം ഒരിക്കലും ലംഘിക്കുകയില്ലതന്നെ, പക്ഷെ മനുഷ്യരില്‍ അധികപേരും അറിവില്ലാത്തവര്‍ തന്നെയാകുന്നു.
ത്രികാലജ്ഞാനമായ അദ്ദിക്റിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെ ടുത്തുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ക്ക് മാത്രമേ നാഥന്‍റെ വാഗ്ദത്തങ്ങള്‍ അതേപടി നടപ്പിലാകാനുള്ളതാണ് എന്ന് ദൃഢബോധ്യമുണ്ടാവുകയുള്ളൂ. കാരുണ്യമായ അദ്ദിക്റിനെ തള്ളിപ്പറയുന്ന ഫുജ്ജാറുകള്‍ ഭിന്നിപ്പ് നിര്‍ത്തുകയില്ല എന്നും അവരും അ വരുടെ ജിന്നുകൂട്ടുകാരും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാ ണെന്നും 11: 118-119 ല്‍ പറഞ്ഞിട്ടുണ്ട്. 3: 194; 11: 17; 34: 28 വിശദീകരണം നോക്കുക.