( അര്‍റൂം ) 30 : 8

أَوَلَمْ يَتَفَكَّرُوا فِي أَنْفُسِهِمْ ۗ مَا خَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ وَأَجَلٍ مُسَمًّى ۗ وَإِنَّ كَثِيرًا مِنَ النَّاسِ بِلِقَاءِ رَبِّهِمْ لَكَافِرُونَ

അവര്‍ സ്വന്തത്തെക്കുറിച്ച് ആലോചിച്ച് പ്രതിഫലിപ്പിക്കുന്നില്ലെയോ? അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും അവ രണ്ടിനുമിടയിലുള്ള ഏതൊന്നിനെയും ല ക്ഷ്യത്തോടുകൂടിയും കൃത്യമായ ഒരു അവധി നിശ്ചയിച്ചിട്ടുമല്ലാതെ സൃഷ്ടി ച്ചിട്ടില്ല; നിശ്ചയം ജനങ്ങളില്‍ അധികപേരും തങ്ങളുടെ ഉടമയെ കണ്ടുമുട്ടുന്ന തിനെ നിഷേധിക്കുന്നവര്‍ തന്നെയാണ്.

സ്രഷ്ടാവിനെ തിരിച്ചറിയുക, അവരവരെ തിരിച്ചറിയുക, ജീവിതലക്ഷ്യം തിരിച്ച റിയുക എന്നതിനുവേണ്ടിയുള്ള ഉള്‍ക്കാഴ്ചാദായകമാണ് അദ്ദിക്ര്‍ എന്ന് മനസ്സിലാ ക്കുകയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തു മായി അതിനെ ലോകര്‍ക്ക് പരിചയപ്പെടുത്തുകയുമാണ് നാഥന്‍റെ പ്രതിനിധികളായ വി ശ്വാസികള്‍ ചെയ്യുക. എന്നാല്‍ പിശാചിന്‍റെ പ്രതിനിധികളായ കപടവിശ്വാസികള്‍ അത് സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യാതെ അതിനെ മൂടിവെച്ച് അതിന്‍റെ വിധി വിലക്കുകള്‍ക്ക് വിരുദ്ധമായ ജീവിതസ മ്പ്രദായം ജനമധ്യത്തില്‍ അവതരിപ്പിച്ച് പ്രവാചകനെയും അദ്ദിക്റിനെയും കളവാക്കുക യാണ് ചെയ്യുക. അവര്‍ തങ്ങളുടെ ഉടമയെ കണ്ടുമുട്ടി പതിനഞ്ച് വയസ്സിന് ശേഷമുള്ള ജീവിതത്തിലെ ഓരോ നിമിഷത്തെക്കുറിച്ചും അവന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടിവ രും എന്ന ബോധമില്ലാത്തവരും മറ്റു മനുഷ്യരെ ആ ബോധത്തില്‍ നിന്ന് തെറ്റിച്ച് കളയുന്ന വരുമാണ്. ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേരും തങ്ങളുടെ നാഥ നെ കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവരായിരിക്കും. അവര്‍ക്കും നാഥനുമിടയില്‍ പര ലോകത്ത് കാണാത്ത ഒരു മറയിടപ്പെടുമെന്ന് 83: 15 ല്‍ പറഞ്ഞിട്ടുണ്ട്. 15: 85; 21: 10; 25: 21- 22 വിശദീകരണം നോക്കുക.