( 31 ) ലുഖ്മാന്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(31) ലുഖ്മാന്‍

ലുഖ്മാന് നാം തത്വജ്ഞാനം നല്‍കിയിട്ടുണ്ട് എന്ന് 12-ാം സൂക്തത്തില്‍ പറഞ്ഞതി ല്‍ നിന്നാണ് സൂറത്തിന് ലുഖ്മാന്‍ എന്ന പേര് വന്നിട്ടുളളത്. പ്രവാചകന്‍റെ മക്കാകാല ഘട്ടത്തില്‍ സൂറത്ത് അന്‍കബൂത്തിനോട് അനുബന്ധിച്ചുതന്നെ അവതരിച്ചിട്ടുള്ള സൂറത്താ ണ് ഇത്. തത്വനിര്‍ഭരമായ അദ്ദിക്റില്‍ നിന്ന് പരലോകത്തെ കണ്ടുകൊണ്ട് ചരിക്കുന്നവ രാണ് തങ്ങളുടെ നാഥനില്‍ നിന്നുള്ള സന്മാര്‍ഗ്ഗത്തിലായവരും വിജയം വരിക്കുന്നവരുമെ ന്ന് പറയുന്നു. ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തു മ്പോള്‍ അത് കേള്‍ക്കാത്തവണ്ണം പിന്തിരിഞ്ഞുപോകുന്നവര്‍ക്കും അതിനെ പരിഹാസ പാത്രമായി തെരഞ്ഞെടുക്കുന്നവര്‍ക്കും ഹീനമായ ശിക്ഷയാണുള്ളതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുക എന്നത് വമ്പി ച്ച അക്രമം തന്നെയാണ് എന്നും; അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള ബന്ധം മാത്രമേ സൃഷ് ടികളില്‍ ആരോടും-മാതാപിതാക്കളോടാണെങ്കിലും ശരി, വെച്ചുപുലര്‍ത്താന്‍ പാടുള്ളൂ എന്നും പഠിപ്പിക്കുന്നു. അദ്ദിക്ര്‍ അറിയാതെ അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുന്നവര്‍ കത്തിയാളുന്ന നരകത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്ന പിശാചിനെയാണ് പിന്‍പറ്റി ക്കൊണ്ടിരിക്കുന്നതെന്നും നാഥനില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റി നെ മുറുകെപ്പിടിച്ചവര്‍ പൊട്ടിപ്പോകാത്ത പിടിവള്ളിയിന്മേലാണ് പിടിച്ചിട്ടുള്ളതെന്നും പ റയുന്നു. അദ്ദിക്ര്‍ വിശദീകരിച്ച് എഴുതാന്‍ ഭൂമിയിലുള്ള മുഴുവന്‍ വൃക്ഷങ്ങളും പേനകളാ യും സമുദ്രങ്ങളും അതിനുപുറമെ ഏഴ് സമുദ്രങ്ങളും കൊണ്ടുവന്ന് മഷിയായും ഉപ യോഗപ്പെടുത്തി എഴുതിയാലും തീരുകയില്ല. മനുഷ്യന് ഉപകാരപ്രദമായ രീതിയില്‍ സ മുദ്രത്തില്‍ കപ്പല്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതില്‍ ക്ഷമാലുക്കളും നന്ദി പ്രകടിപ്പിക്കുന്നവ രുമായ എല്ലാ ഓരോരുത്തര്‍ക്കും പാഠങ്ങളുണ്ട്. നന്ദികെട്ട സ്വയം വഞ്ചിതനായവനല്ലാതെ ഗ്രന്ഥത്തിലെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുകയില്ല. മനുഷ്യ രെ വിളിച്ചുകൊണ്ട് ഒരു മകന് പിതാവിനെയും ഒരു പിതാവിന് മകനെയും യാതൊരു നി ലക്കും ഉപകാരപ്പെടാത്ത വിധിദിവസത്തെ ഭയപ്പെട്ടുകൊണ്ട് നിലകൊള്ളുക എന്നും; നി ങ്ങളുടെ നാഥന്‍റെ കാര്യത്തില്‍ ആ മഹാവഞ്ചകന്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ എന്നും പഠിപ്പിക്കുന്നു. സര്‍വ്വജ്ഞനും ത്രികാലജ്ഞാനിയുമായ അല്ലാഹു അന്ത്യമണിക്കൂറിനെ ക്കുറിച്ചും ഗര്‍ഭപാത്രങ്ങളിലുള്ളതിനെക്കുറിച്ചും മഴ വര്‍ഷിക്കുന്നതിനെക്കുറിച്ചും ഓരോ ആത്മാവും നാളേക്കുവേണ്ടി എന്താണ് സമ്പാദിക്കുക എന്നതിനെക്കുറിച്ചും ഓരോ ആ ത്മാവും ഏത് ഭൂമിയിലാണ് മരണം വരിക്കുക എന്നതിനെക്കുറിച്ചും അറിയുന്നവനാണ് എന്ന് പറഞ്ഞുകൊണ്ട് 34 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.