( ലുഖ്മാന്‍ ) 31 : 12

وَلَقَدْ آتَيْنَا لُقْمَانَ الْحِكْمَةَ أَنِ اشْكُرْ لِلَّهِ ۚ وَمَنْ يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَنْ كَفَرَ فَإِنَّ اللَّهَ غَنِيٌّ حَمِيدٌ

നിശ്ചയം, ലുഖ്മാന് നാം തത്വജ്ഞാനം നല്‍കിയിട്ടുണ്ട്-അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കുന്നവനാകുന്നതിന് വേണ്ടി, ആരെങ്കിലും നന്ദി പ്രകടിപ്പിക്കുന്നുണ്ടെ ങ്കില്‍ അപ്പോള്‍ നിശ്ചയം അവന്‍ നന്ദി പ്രകടിപ്പിക്കുന്നത് അവനുവേണ്ടിത്തന്നെ യാണ്, ആരെങ്കിലും നന്ദികേട് കാണിക്കുന്നുവെങ്കില്‍ അപ്പോള്‍ നിശ്ചയം അ ല്ലാഹു സ്വയം സ്തുത്യര്‍ഹനായ ഐശ്വര്യവാന്‍ തന്നെയാകുന്നു. 

ആദ്യവും അന്ത്യവുമില്ലാത്ത ഉപമയും ഉദാഹരണവുമില്ലാത്ത ഏകാധിപനും സര്‍ വാധിപനും സ്വേഛാധിപനുമായ അല്ലാഹു ആരുടെയും ആവശ്യമില്ലാത്ത ഐശ്വര്യവാ നും സ്വയം സ്തുത്യര്‍ഹനുമാണ്. നിഷ്പക്ഷവാനായ അവന്‍ മനുഷ്യര്‍ക്ക് തത്വജ്ഞാന മായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് അവര്‍ അത് ഉപയോഗപ്പെടുത്തി അല്ലാഹുവിനെ ഏകനായി അംഗീകരിച്ച് അവന്‍റെ പ്രാതിനിധ്യം വഹിച്ച് നന്ദി പ്രകടിപ്പിക്കുന്ന വിശ്വാസി കളായി ജീവിക്കുന്നതിനുവേണ്ടിയാണ്. അദ്ദിക്റിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കുന്നവരും നന്ദി പ്രകടിപ്പിക്കുന്നവരുമാവുകയുള്ളൂ. ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ബാക്കി തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പത് ഫുജ്ജാറുകളും കുഫ്ഫാറുകളും കാഫിറായ പിശാചിന്‍റെ പ്രാതിനിധ്യം വഹിച്ച് മരണത്തോടുകൂടി അവന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് പോകേണ്ടവരാണ്. 2: 62, 269; 4: 118; 8: 22 വിശദീകരണം നോക്കുക.