( ലുഖ്മാന്‍ ) 31 : 11

هَٰذَا خَلْقُ اللَّهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِنْ دُونِهِ ۚ بَلِ الظَّالِمُونَ فِي ضَلَالٍ مُبِينٍ

ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പാകുന്നു, അപ്പോള്‍ അവനെക്കൂടാതെയുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ളത് ഏതൊന്നാണെന്ന് എനിക്കൊന്ന് കാണിച്ചുതരുവീന്‍; അല്ല, ഈ അക്രമകാരികളായിട്ടുള്ളവര്‍ വ്യക്തമായ വഴികേടിലാകുന്നു.

16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ ത്താദായകവുമാണെന്നിരിക്കെ അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പ്രപഞ്ചനാഥനായ അല്ലാഹുവിന് ശുപാര്‍ശക്കാരെയും ഇടയാളന്മാരെയും പകരക്കാരെയും ജല്‍പിക്കുന്നവരാണ് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍. അവര്‍ മു സ്ലിംകളാണെന്ന് അര്‍ഹതയില്ലാതെ വാദിക്കുന്നവരാണെങ്കിലും അവര്‍ 4: 150-151 ല്‍ പ റഞ്ഞ യഥാര്‍ത്ഥ കാഫിറുകളും നരകത്തിലേക്കുള്ളവരുമാണ്. എന്നാല്‍ അവര്‍ പ്രവാചക ന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങി യവരെ കാഫിറുകളെന്നും നരകത്തിലേക്കുള്ളവരെന്നും മുദ്രകുത്തുന്നവരുമാണ്. അക്ര മികളായ ഇത്തരം കപടവിശ്വാസികളും അനുയായികളും അടങ്ങിയ ഫുജ്ജാറുകളോട് അല്ലാഹുവിനെക്കൂടാതെ ആരെങ്കിലും എന്തെങ്കിലും സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അത് എ നിക്കൊന്ന് കാണിച്ചുതരിക എന്ന് ആവശ്യപ്പെടാനാണ് വിശ്വാസികളോട് അല്ലാഹു ക ല്‍പിക്കുന്നത്. 7: 194-195; 16: 20-21; 21: 24-25 വിശദീകരണം നോക്കുക.