( ലുഖ്മാന്‍ ) 31 : 14
وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ
മനുഷ്യനെ തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം ഊന്നി ഉപദേശിക്കുക യും ചെയ്തിരിക്കുന്നു; ഞെരുക്കത്തിനുമേല്‍ ഞെരുക്കത്തോടുകൂടിയാണ് അ വന്‍റെ മാതാവ് അവനെ ഗര്‍ഭം ചുമന്നിട്ടുള്ളത്, അവന്‍റെ മുലകുടിയാവട്ടെ രണ്ടു വര്‍ഷവുമാണ്, നിശ്ചയം നീ എന്നോട് നന്ദി പ്രകടിപ്പിക്കണം-നിന്‍റെ മാതാപിതാ ക്കളോടും, എന്നിലേക്കാണ് നിന്‍റെ മടക്കം.
സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് സൃഷ്ടികളില്‍ ആര്‍ക്കും അനുസരണം അഥ വാ നന്ദി പ്രകടനമില്ല എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അഥവാ അദ്ദിക്റിന് വിരുദ്ധമായി ഒരാളെയും അനുസരിക്കാവുന്നതല്ല. 6: 151-153; 46: 15; 58: 22 വിശദീകരണം നോക്കുക.