وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ
ലുഖ്മാന് തന്റെ മകനോട് പറഞ്ഞ സന്ദര്ഭവും സ്മരണീയമാണ്, അവന് അ വനെ ഉപദേശിക്കുകയായിരുന്നു: ഓ എന്റെ മകനേ! നീ അല്ലാഹുവിനെക്കൊ ണ്ട് ഒന്നിനെയും പങ്കുചേര്ക്കരുത്, നിശ്ചയം പങ്കുചേര്ക്കല് ഒരു വമ്പിച്ച അ ക്രമം തന്നെയാകുന്നു.
നിശ്ചയം അല്ലാഹു അവനില് പങ്കുചേര്ക്കുന്നത് പൊറുത്ത് കൊടുക്കുകയില്ല. ആരെങ്കിലും അല്ലാഹുവിന്റെ അധികാരാവകാശങ്ങളില് പങ്കുചേര്ത്താല് അവന് ഒരു വ മ്പിച്ച അപരാധം കെട്ടിച്ചമച്ചിരിക്കുന്നു എന്ന് 4: 48 ല് പറഞ്ഞിട്ടുണ്ട്. പ്രപഞ്ചനാഥനെ പ രിചയപ്പെടുത്താനുള്ള ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെക്കുന്ന, അല്ലാഹു കൊ ന്നുകളഞ്ഞ കപടവിശ്വാസികളും കുഫ്ഫാറുകളുമായ അക്രമികള് തെമ്മാടികളാണെന്ന് 9: 67-68 ല് പറഞ്ഞിട്ടുണ്ട്. ആയിരം സമുദായത്തില് പെട്ട ജീവികളില് വെച്ച് ഏറ്റവും തിന്മയേറിയ ഇക്കൂട്ടരാണ് നരകക്കുണ്ഠത്തിലേക്കുള്ളവരും ഏറ്റവും വഴിപിഴച്ചവരുമെന്ന് 25: 33-34 ല് പറഞ്ഞിട്ടുണ്ട്. 2: 254; 6: 21; 30: 42-44 വിശദീകരണം നോക്കുക.