( ലുഖ്മാന്‍ ) 31 : 15

وَإِنْ جَاهَدَاكَ عَلَىٰ أَنْ تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا ۖ وَاتَّبِعْ سَبِيلَ مَنْ أَنَابَ إِلَيَّ ۚ ثُمَّ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ

നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നുകൊണ്ട് എന്നില്‍ പങ്കുചേര്‍ക്കാന്‍ അവര്‍ രണ്ടുപേരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കിലോ, അപ്പോള്‍ അവരെ രണ്ടുപേരെയും നീ അനുസരിക്കുകയും അരുത്, എന്നാല്‍ ഇഹലോകത്ത് അ വരുമായി അറിയപ്പെട്ട നിലയില്‍ സഹവര്‍ത്തിക്കുക, എന്നിലേക്ക് മടങ്ങിയവ ന്‍റെ മാര്‍ഗം നീ പിന്‍പറ്റുകയും ചെയ്യുക, പിന്നെ എന്നിലേക്കാണ് നിങ്ങളെല്ലാവ രുടെയും മടക്കം, അപ്പോള്‍ നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് വിവരം പറഞ്ഞുതരുന്നതാണ്.

മാതാപിതാക്കള്‍, മക്കള്‍, നാട്, ജാതി, ലിംഗം, വര്‍ണ്ണം, ജനിക്കേണ്ട കാലഘട്ടം, ആയുസ്സ് തുടങ്ങിയവയൊന്നും തെരഞ്ഞെടുക്കാനുള്ള അധികാരമോ അവകാശമോ ഒ രാള്‍ക്കും തന്നെ ഇല്ല. ഈ വസ്തുത അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കി അല്ലാഹുവിന്‍റെ തൃപ്തിയില്‍ മറ്റുള്ളവരെ തൃപ്തിപ്പെടുകയും അല്ലാഹുവിന്‍റെ കോപത്തില്‍ മറ്റുള്ളവരോട് കോപം പുലര്‍ത്തുകയും അല്ലാഹുവിന്‍റെ തൃപ്തിയില്‍ നല്‍കുകയും അല്ലാഹുവിന്‍റെ അ തൃപ്തിയില്‍ നല്‍കാതിരിക്കുകയും ചെയ്യുന്നതുവരെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അറിയപ്പെട്ട നിലയില്‍ സഹവര്‍ത്തിക്കുക എന്നുപറഞ്ഞതിന്‍റെ വിവക്ഷ ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വെളി ച്ചത്തില്‍ അവരുമായി സഹവര്‍ത്തിക്കുക എന്നാണ്. അഥവാ ഭക്ഷണം, വസ്ത്രം, ചികിത്സ, താമസസൗകര്യം തുടങ്ങിയ അവരുടെ ആവശ്യങ്ങളെല്ലാം നിര്‍വ്വഹിച്ച് കൊടുത്തുകൊണ്ട് നല്ലനിലയില്‍ പെരുമാറുക എന്നാണ്. എന്നാല്‍ അദ്ദിക്റിന്‍റെ കല്‍പനക്ക് വിരുദ്ധമായി സൃഷ്ടികളെ ആരെയും തന്നെ അനുസരിക്കാവുന്നതല്ല. 9: 113-114; 17: 13-14, 23-24; 29: 8 വിശദീകരണം നോക്കുക.