( ലുഖ്മാന്‍ ) 31 : 21

وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنْزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا وَجَدْنَا عَلَيْهِ آبَاءَنَا ۚ أَوَلَوْ كَانَ الشَّيْطَانُ يَدْعُوهُمْ إِلَىٰ عَذَابِ السَّعِيرِ

അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റുവീന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും:ڈഅല്ല, ഞങ്ങള്‍ പിന്‍പറ്റുക ഞങ്ങളുടെ പിതാക്കന്മാരെ ഞങ്ങള്‍ ഏതൊരുവഴിയില്‍ കണ്ടുവോ അതാണ്, പിശാച് അവരെ കത്തിയാളുന്ന നര ക ശിക്ഷയിലേക്കാണ് വിളിച്ചുകൊണ്ടിരിക്കുന്നതെങ്കിലും ആ വഴിയാണോ അവര്‍ പിന്‍പറ്റുക? 

അല്ലാഹു അവതരിപ്പിച്ചിട്ടുള്ള സന്മാര്‍ഗവും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റുമായ അദ്ദി ക്ര്‍ വന്നുകിട്ടിയിട്ട് അത് പിന്‍പറ്റാത്തവരെല്ലാം തന്നെ കാഫിറുകളാണ്. അവര്‍ നമസ്ക രിച്ചതിനും നോമ്പനുഷ്ഠിച്ചതിനും ഹജ്ജും ഉംറയും നിര്‍വ്വഹിച്ചതിനും പിഴയായി കാഫിറായ പിശാചിന്‍റെ വീടായ നരകക്കുണ്ഠമാണ് ലഭിക്കുക. 2: 170-171; 22: 3; 25: 65-66 വിശ ദീകരണം നോക്കുക.