( ലുഖ്മാന്‍ ) 31 : 20

أَلَمْ تَرَوْا أَنَّ اللَّهَ سَخَّرَ لَكُمْ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَأَسْبَغَ عَلَيْكُمْ نِعَمَهُ ظَاهِرَةً وَبَاطِنَةً ۗ وَمِنَ النَّاسِ مَنْ يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَابٍ مُنِيرٍ

നിശ്ചയം അല്ലാഹു, ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും നിങ്ങള്‍ക്ക് വിധേയമാക്കിതന്നിട്ടുള്ളതും പ്രത്യക്ഷവും പരോക്ഷവുമായ അവന്‍റെ അനു ഗ്രഹങ്ങള്‍ നിങ്ങളുടെമേല്‍ നിറവേറ്റിത്തന്നിട്ടുള്ളതും നിങ്ങള്‍ കണ്ടില്ലെയോ? യാതൊരു ജ്ഞാനമില്ലാതെയും സന്മാര്‍ഗ്ഗമില്ലാതെയും വെളിച്ചമാര്‍ന്ന ഗ്രന്ഥ മില്ലാതെയും അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവര്‍ ജനങ്ങളിലുണ്ട്.

ജ്ഞാനം, സന്മാര്‍ഗം, വെളിച്ചം നല്‍കുന്ന ഗ്രന്ഥം എന്നിവ കൊണ്ടുദ്ദേശിക്കുന്നത് 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അ ദ്ദിക്ര്‍ തന്നെയാണ്. അതിന്‍റെ 40 പേരുകളും മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും കേവലം ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാഹുവിനെക്കുറിച്ച് വാദിക്കുന്നവര്‍ കാഫിറുകളും അക്രമികളുമായ ഫുജ്ജാറുകളാണ്. 16: 43-44; 22: 8; 29: 47-49; 35: 24-25 വിശദീക രണം നോക്കുക.