وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ ۚ قُلِ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
ആകാശങ്ങളും ഭൂമിയും ആരാണ് സൃഷ്ടിച്ചതെന്ന് അവരോട് നീ ചോദിച്ചാല്‍ 'അല്ലാഹു' എന്ന് അവര്‍ പറയുകതന്നെ ചെയ്യും, നീ പറയുക: അല്ലാഹുവിന് സ്തുതി, അല്ല അവരില്‍ അധികപേരും അറിവില്ലാത്തവര്‍ തന്നെയാകുന്നു.
ഇന്ന് ഈ ചോദ്യത്തിന് മനുഷ്യരില്‍ അറബി ഖുര്‍ആന്‍ വായിക്കുന്നവര്‍ മാത്രമാണ് 'അല്ലാഹു' എന്ന് മറുപടി പറയുക. മറ്റുള്ളവരില്‍ നിന്ന് ഈശ്വരന്‍, ഭഗവാന്‍, ദൈവം, യ ഹോവ തുടങ്ങിയ മറുപടികളാണ് ലഭിക്കുക. ത്രികാലജ്ഞാനമായ അദ്ദിക്റിനെ വിസ്മരിച്ച് കെട്ട ജനതയായിത്തീര്‍ന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമാണ് ഫുജ്ജാറുകളും കുഫ്ഫാറുകളും അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയമായവരും നരകക്കുണ്ഠത്തിലേക്കുള്ളവരുമെന്ന് 9: 67-68; 48: 6; 83: 7 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്റിനെ ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ നാം വളരെ എളുപ്പമാക്കിയിട്ടുണ്ട്, എന്നാല്‍ ആരുണ്ട് അതിന് തയ്യാര്‍ എന്ന് 54-ാം സൂറത്തില്‍ നാല് പ്രാവശ്യം അല്ലാഹു ചോദിച്ചിട്ടുണ്ട്. 4: 133; 28: 57, 62-64; 29: 63 വി ശദീകരണം നോക്കുക.