( ലുഖ്മാന്‍ ) 31 : 28

مَا خَلْقُكُمْ وَلَا بَعْثُكُمْ إِلَّا كَنَفْسٍ وَاحِدَةٍ ۗ إِنَّ اللَّهَ سَمِيعٌ بَصِيرٌ

നിങ്ങളെ സൃഷ്ടിക്കുക എന്നതും നിങ്ങളെ പുനര്‍ജീവിപ്പിക്കുക എന്നതും ഒരു ആത്മാവിനെ സൃഷ്ടിക്കുന്നതും പുനര്‍ജീവിപ്പിക്കുന്നതും പോലെയല്ലാതെ അല്ല, നിശ്ചയം അല്ലാഹു എല്ലാം കേള്‍ക്കുന്ന സദാ വീക്ഷിക്കുന്നവനാകുന്നു.

ഒറ്റ ആത്മാവില്‍ നിന്ന് ആദ്യാവസാനമുള്ള മനുഷ്യരെ സൃഷ്ടിച്ച അല്ലാഹുവിന് അവരെ പുനര്‍സൃഷ്ടിക്കുക എന്നത് യാതൊരു പ്രയാസവുമുള്ള കാര്യമല്ല എന്നാണ് പ റയുന്നത്. 28: 87-88; 36: 81-82; 54: 49-50 വിശദീകരണം നോക്കുക.