( ലുഖ്മാന്‍ ) 31 : 32

وَإِذَا غَشِيَهُمْ مَوْجٌ كَالظُّلَلِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ فَمِنْهُمْ مُقْتَصِدٌ ۚ وَمَا يَجْحَدُ بِآيَاتِنَا إِلَّا كُلُّ خَتَّارٍ كَفُورٍ

പര്‍വ്വതങ്ങള്‍ പോലെയുള്ള തിരമാലകള്‍ അവരെ മൂടുകയാണെങ്കില്‍ ജീവിതം മുഴുവന്‍ അല്ലാഹുവിനാക്കിക്കൊണ്ട് അവനെമാത്രം വിളിച്ച് പ്രാര്‍ത്ഥിക്കുകയാ യി, അങ്ങനെ അവരെ നാം കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അപ്പോള്‍ അ വരില്‍ മിതത്വം പാലിക്കുന്നവരുണ്ട്, എല്ലാഓരോ വഞ്ചകനായ നന്ദികെട്ടവന ല്ലാതെ നമ്മുടെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുകയുമില്ല. 

അവരില്‍ മിതത്വം പാലിക്കുന്നവരുണ്ട് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, കടലിലെ ആപത്തില്‍ നിന്ന് അല്ലാഹുവാണ് അവരെ കരയിലേക്ക് രക്ഷപ്പെടുത്തിയത് എന്ന ബോധ ത്തില്‍ നിലകൊള്ളുന്നവരുണ്ട് എന്നാണ്. കാഫിറായ പിശാചിന്‍റെ വഴികളും വിശ്വാസിയാ യ അല്ലാഹുവിന്‍റെ വഴിയും കാണിച്ചുതരുന്ന ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ഉപയോഗ പ്പെടുത്തി സ്വന്തത്തെയും സ്രഷ്ടാവിനെയും ജീവിതലക്ഷ്യത്തെയും തിരിച്ചറിയാത്ത, ന ന്ദികെട്ട, ആത്മാവിനോട് അക്രമം കാണിച്ച കപടവിശ്വാസികളും അവരുടെ അനുയായികളുമല്ലാതെ അല്ലാഹുവിന്‍റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുകയില്ല എന്നാ ണ് സൂക്തം പറയുന്നത്. 7: 37, 50-51; 9: 73; 35: 32 വിശദീകരണം നോക്കുക.