يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ وَاخْشَوْا يَوْمًا لَا يَجْزِي وَالِدٌ عَنْ وَلَدِهِ وَلَا مَوْلُودٌ هُوَ جَازٍ عَنْ وَالِدِهِ شَيْئًا ۚ إِنَّ وَعْدَ اللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا وَلَا يَغُرَّنَّكُمْ بِاللَّهِ الْغَرُورُ
ഓ മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനെ സൂക്ഷിക്കുക, ഒരു പിതാവും ത ന്‍റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്താനവും തന്‍റെ പിതാവിന് ഒരുനിലക്കും ഉപകാരപ്രദമാകാത്തതുമായ ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക, നിശ്ചയം അല്ലാഹുവിന്‍റെ വാഗ്ദാനം സത്യം തന്നെയാകുന്നു, അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ, അല്ലാഹുവി ന്‍റെ കാര്യത്തില്‍ ആ മഹാവഞ്ചകനും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ!
ത്രികാലജ്ഞാനമായ അദ്ദിക്റിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍ വിധിദിവസത്തെ വ രച്ചുകാണിക്കുന്നതാണ്. അന്ന് ഓരോരുത്തരും ഒറ്റയ്ക്കൊറ്റക്കായിട്ടാണ് സ്രഷ്ടാവിന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരിക എന്ന് അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കി അദ്ദിക്റിന്‍റെ വി ധിവിലക്കുകള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തി ജീവിച്ചവര്‍ മാത്രമേ വിജയം വരി ക്കുകയുള്ളൂ. ഐഹികജീവിതം പരലോകത്തേക്കുള്ള കൃഷിയിടമാണ് എന്ന വസ്തുത മനസ്സിലാക്കി ജീവിക്കാത്ത ഫുജ്ജാറുകളെല്ലാം ഐഹിക ജീവിതത്തിന്‍റെ മോഹവലയത്തി ല്‍ ആകൃഷ്ടരായി മഹാവഞ്ചകനായ പിശാചിന്‍റെ കെണിയില്‍ അകപ്പെട്ടവരും 7: 37 പ്ര കാരം മരണസമയത്ത് ആത്മാവിനെതിരെ കാഫിറായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നവരും മരണശേഷം കാഫിറായ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തില്‍ പ്രവേശിപ്പിക്ക പ്പെടുന്നവരുമാണ്. അല്ലാഹുവിന്‍റെ വീടായ സമാധാന ഗേഹത്തിലേക്ക് എത്തിപ്പെടാന്‍ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുകതന്നെ വേണം. മൊത്തം മനുഷ്യരെ അഭി സംബോധനം ചെയ്താണ് ഇക്കാര്യം പറയുന്നത് എന്നതിനാല്‍ 41: 41-43 ല്‍ പറഞ്ഞ മി ഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കല്‍ 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥത്തെ അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയുടെ ബാധ്യ തയാണ്. 15: 35-44; 17: 62-64; 33: 72-73 വിശദീകരണം നോക്കുക.