( ലുഖ്മാന്‍ ) 31 : 6

وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُهِينٌ

യാതൊരു ജ്ഞാനവുമില്ലാതെ അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് ജനങ്ങളെ വഴിപിഴപ്പിക്കുന്നതിന് വേണ്ടി വിനോദവാര്‍ത്തകള്‍ വിലക്ക് വാങ്ങുന്നവര്‍ ജന ങ്ങളിലുണ്ട്, അവര്‍ അതിനെ പരിഹാസമായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു, അക്കൂട്ടര്‍ക്ക് തന്നെയാണ് ഹീനമായ ശിക്ഷയുള്ളത്. 

 ജ്ഞാനം എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. അല്ലാഹുവിന്‍റെ മാര്‍ഗവും അദ്ദിക്ര്‍ തന്നെയാണ്. 4: 78 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിന്‍റെ സംസാരവും വ്യക്ത വും സ്പഷ്ടവുമായ ഗ്രന്ഥവുമായ അദ്ദിക്റിനെ വെടിഞ്ഞ് സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കപടവിശ്വാസികളായ കാഫിറുകളും അവരുടെ അനുയായികളായ മുശ്രിക്കുകളുമാണ് വിനോ ദവാര്‍ത്തകള്‍ വിലക്ക് വാങ്ങുന്നവര്‍. അവര്‍ തങ്ങളുടെ വയറുകളില്‍ തീയല്ലാതെ നിറക്കുന്നില്ല എന്ന് 2: 174-176 ല്‍ പറഞ്ഞിട്ടുണ്ട്. 3: 7 ല്‍ വിവരിച്ച അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുക ളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 44 ല്‍ പറഞ്ഞിട്ടുണ്ട്. 2: 79; 4: 150-151; 9: 67-68 വിശദീകരണം നോക്കുക.