وَإِذَا تُتْلَىٰ عَلَيْهِ آيَاتُنَا وَلَّىٰ مُسْتَكْبِرًا كَأَنْ لَمْ يَسْمَعْهَا كَأَنَّ فِي أُذُنَيْهِ وَقْرًا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ
അവന്‍റെ മേല്‍ നമ്മുടെ സൂക്തങ്ങള്‍ വിശദീകരിച്ച് കൊടുക്കപ്പെടുകയാണെ ങ്കില്‍ അത് കേള്‍ക്കാത്തവിധം അഹങ്കരിച്ചുകൊണ്ട് തിരിഞ്ഞുപോകുന്നതാ ണ്-അവന്‍റെ ഇരുകാതുകളിലും ഒരു അടപ്പുള്ളതുപോലെ, അപ്പോള്‍ അവന് വേദനാജനകമായ ശിക്ഷകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക.
ഗ്രന്ഥം പഠിച്ച് എല്ലാം തികഞ്ഞവരാണെന്ന് അഹങ്കരിക്കുന്ന അല്ലാഹു കൊന്നു കളഞ്ഞ കപടവിശ്വാസികള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ അദ്ദിക്ര്‍ വിവരിക്കുന്ന സദസ്സി ലേക്ക് സാധാരണഗതിയില്‍ വരികയില്ല. അഥവാ വന്നാല്‍ തന്നെ ഒന്നും കേള്‍ക്കാത്ത മട്ടില്‍ പരിഹാസപൂര്‍വ്വം പുച്ഛിച്ചുതള്ളി അറിവില്ലാത്ത സാധാരണക്കാരില്‍ സംശയം ജനിപ്പിക്കുന്നതിന് വേണ്ടി സദസ്സില്‍ നിന്ന് ഇറങ്ങിപ്പോകുന്നതുമാണ്. അത്തരം മനുഷ്യ പ്പിശാചുക്കള്‍ക്ക് വേദനാജനകമായ ശിക്ഷകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കാനാണ് അല്ലാഹു ആവശ്യപ്പെടുന്നത്. 3: 72; 4: 155; 9: 127 വിശദീകരണം നോക്കുക.