നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(32) അസ്സജദഃ
പതിനഞ്ചാം സൂക്തത്തില്‍ സാഷ്ടാംഗപ്രണാമത്തിന്‍റെ സൂക്തമുള്ളതുകൊണ്ടാണ് സൂറത്തിന് 'അസ്സജദ'-സാഷ്ടാംഗപ്രണാമം-എന്ന് പേര് വന്നിട്ടുള്ളത്. ഈ സൂറത്ത് പ്രവാചകന്‍റെ മക്കാജീവിതത്തിലെ മധ്യഘട്ടത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. പ്രവാചക ന്‍ വെള്ളിയാഴ്ച സുബ്ഹി നമസ്കാരത്തിലെ ഒന്നാം റക്അത്തില്‍ ഈ സൂറത്തും രണ്ടാം റക്അത്തില്‍ സൂറത്ത് ഇന്‍സാനുമാണ് തിലാവത്ത് ചെയ്തിരുന്നത്. പ്രവാചകന്‍ ഈ സാ നാഥന്‍റെ സമ്മതത്തോടുകൂടി മരിച്ചവരെ ജീവിപ്പിക്കുന്നതിന് മുന്നോടിയായി നിര്‍വ ഹിച്ചിരുന്ന സുദീര്‍ഘമായ നമസ്കാരത്തില്‍ സൂറത്ത് മുല്‍ക്കും ഈ സൂറത്തും തിലാവ ത്ത് ചെയ്തിരുന്നു.
ഗ്രന്ഥം നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദ് കെട്ടിച്ചമച്ചതല്ല, മറിച്ച് സര്‍വലോകങ്ങളുടെയും ഉടമയില്‍ നിന്ന് അവതീര്‍ണമായതാണ് എന്നും, മനുഷ്യര്‍ക്ക് പ്രപഞ്ചനാഥ നായ അല്ലാഹുവിനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആ രും ഇല്ല എന്നും മൊത്തം മനുഷ്യരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്താനും ആവശ്യപ്പെടുന്നു. സൃഷ്ടികളെയെല്ലാം ഒറ്റ ആത്മാവില്‍ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും അതി ന് സഞ്ചരിക്കാനുള്ള വാഹനമായ ശരീരം പുരുഷന്‍റെയും സ്ത്രീയുടെയും ബീജങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നാഥന്‍ പടച്ചുണ്ടാക്കിയതാണെന്നും പഠിപ്പിക്കുന്നു. ജീവനും ആത്മാവും കൂടിയ റൂഹ് എല്ലാവര്‍ക്കും നാഥന്‍റേതുതന്നെയാണ്. മനുഷ്യന് കേള്‍വിയും കാഴ്ചയും ബുദ്ധിശക്തിയുമെല്ലാം നല്‍കിയിട്ടുള്ളത് അവന്‍ നന്ദിയുള്ളവനാണോ നന്ദികെട്ടവനാ ണോ ആയിത്തീരുക എന്ന് പരീക്ഷിക്കാനാണ് എന്ന് പഠിപ്പിക്കുന്നു. എല്ലാവരുടെയും ആത്മാവിനെ പിടിച്ചെടുക്കാന്‍ ഒരു മലക്കിനെ നിയോഗിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും മടക്കം നാഥനിലേക്ക് തന്നെയാണെന്നും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയ ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ പരലോകത്തുവെച്ച് കേഴുന്ന രംഗം വിവരി ച്ചുകൊണ്ട് പ്രവാചകനെയും വിശ്വാസികളെയും ആശ്വസിപ്പിക്കുന്നു. എല്ലാഓരോ ആയിരത്തിലും ഒന്ന് മാത്രം സ്വര്‍ഗത്തിലേക്കും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് നരകത്തി ലേക്കുമാണ് എന്ന് മുന്നറിയിപ്പ് നല്‍കുന്നു. സല്‍ക്കര്‍മ്മങ്ങളില്‍ വ്യാപൃതരായ വിശ്വാസികള്‍ക്ക് പ്രതിഫലമായി സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുന്നതോടൊപ്പം ഐഹികലോക ജീവിതത്തില്‍ അദ്ദിക്റിനെ തള്ളിപ്പറയുന്നവരോട് വിധിദിവസം 'നിങ്ങ ള്‍ നരകശിക്ഷ രുചിച്ചുകൊള്ളുക' എന്ന് പറയപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. മൊത്തം മനുഷ്യര്‍ക്ക് സന്മാര്‍ഗം നല്‍കുന്ന ഗ്രന്ഥമായ അദ്ദിക്ര്‍ ലഭിച്ചിട്ട് അതി നെ സത്യപ്പെടുത്താതിരിക്കുകയും അതിനെ അവഗണിച്ചുകൊണ്ട് ഇവിടെ ജീവിക്കുകയും ചെയ്യുന്ന അക്രമികളായ ഭ്രാന്തന്മാരോട് നിഷ്പക്ഷവാനായ നാഥന്‍ പ്രതികാരം ചെയ്യു മെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ വിശ്വാസികളാവുകയും ക്ഷമാലുക്കളാവുകയും നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ദൃഢബോധ്യമുള്ളവരാവുകയും ചെയ്യുമ്പോള്‍ അവ രെ നേരെച്ചൊവ്വെയുള്ള പാതയിലേക്ക് നയിക്കുന്ന നേതാക്കളെ അവരില്‍ നിന്നുതന്നെ നിയോഗിച്ച് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ക്ക് വിജയം ലഭിക്കുന്ന ദിനത്തില്‍ കാഫിറുകളായവര്‍ക്ക് അവരുടെ വിശ്വാസം സ്വീകരിക്കല്‍ കൊണ്ട് ഒരു പ്രയോജനവും ലഭിക്കുകയില്ല എന്നും അവര്‍ സാവകാശം നല്‍കപ്പെടുന്നവരാവുകയില്ല എന്നും സൂറ ത്ത് മുന്നറിയിപ്പ് നല്‍കുന്നു. കാഫിറുകളെ അവഗണിക്കാനും ശിക്ഷക്ക് വേണ്ടി ധൃതികൂട്ടരുതെന്നും എല്ലാ ഓരോ കാര്യവും നേരത്തെ നിശ്ചയിച്ചിട്ടുള്ളതിനാല്‍ നാഥന്‍റെ സന്ദേ ശമായ ഗ്രന്ഥം ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് ശിക്ഷ നീട്ടിവെക്കാനാണ് ശ്രമിക്കേണ്ടതെന്നും വിശ്വാസികളെ പഠിപ്പിച്ചുകൊണ്ട് മുപ്പത് സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.