وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا ۖ وَكَانُوا بِآيَاتِنَا يُوقِنُونَ
അവര്‍ ക്ഷമാലുക്കളായിരുന്നപ്പോള് നമ്മുടെ കല്പന കൊണ്ട് അവരെ സന്മാര്ഗത്തിലേക്ക് നയിക്കുന്ന നേതാക്കളെ നാം അവരില്‍ നിന്നും ഉണ്ടാക്കിയിട്ടുണ്ട്-അവര്‍ നമ്മുടെ സൂക്തങ്ങള്‍ കൊണ്ട് ദൃഢബോധ്യമുള്ളവര്‍ ആയിരുന്നപ്പോഴും.
16: 2; 30: 25; 42: 52 തുടങ്ങി 34 സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട കല്പന അദ്ദിക്റാണ്. ശരീരത്തെക്കാളും ഇഹലോക ജീവിതത്തെക്കാളും ആത്മാവിനും പരലോകത്തിനും പ്രാധാന്യം കല്പിക്കുന്നവരാണ് ക്ഷമാലുക്കള്‍. 2: 155-157 സൂക്തങ്ങളിലൂടെ ഇത്തരം ക്ഷമാലുക്കള്‍ക്ക് പ്രപഞ്ചനാഥന് സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്. ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് ജീവിതലക്ഷ്യം ഉള്‍ക്കൊണ്ട വിശ്വാസികള്‍ക്ക് മാത്രമേ പരലോകം കണ്ടുകൊണ്ട് ഇവിടെ ക്ഷമ അവലംബിക്കാന്‍ സാധിക്കുകയുള്ളൂ. അവര്‍ മാത്രമേ 56: 95; 69: 51 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ ഉറപ്പ് നല്കുന്ന സത്യമായി പരിഗണിക്കുകയുമുള്ളൂ.
വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന കപടവിശ്വാസിക ളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ നാഥന്റെ ഗ്രന്ഥമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ് എന്ന് 56: 82 ല്‍ പറഞ്ഞിട്ടുണ്ട്. അനുയായികള്‍ ക്ഷമാലുക്കളും അദ്ദിക്ര്‍ കൊണ്ട് ദൃഢബോധ്യമുള്ളവരും ആയിരിക്കുമ്പോള്‍ മാത്രമേ അവരെ സന്മാര്ഗത്തിലേക്ക് നയിക്കുന്ന നേതാക്കള്‍ അവ ര്‍ക്ക് ഉണ്ടാവുകയുള്ളൂ. പ്രജകള്‍ ദുഷിക്കുമ്പോള്‍ അവരുടെ ഭരണാധികാരി അതിലേറെ ദുഷിച്ചവനായിരിക്കുമെന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഭരണാധികാരി ദുഷിക്കുമ്പോള്‍ ജനങ്ങള്‍ ദുഷിക്കുമെന്ന് പറയാതെ ജനങ്ങള്‍ ദുഷിക്കുമ്പോള്‍ ഭരണാധികാരി ദുഷിക്കുമെന്ന് പറഞ്ഞതിനാല്‍ നേതാക്കള്‍ ദുഷിച്ചവരായതിന്റെ ഉത്തരവാദിത്തം ജനങ്ങള്‍ക്കാണ്. അഥവാ ജനാധിപത്യ വ്യവസ്ഥയിലാണെങ്കിലും ദുഷിച്ച ജനത ദുഷിച്ച ഭരണാധികാരികളെ മാത്രമേ തെരഞ്ഞെടുക്കുകയുള്ളൂ. 25: 18 ലും 48: 12 ലും കെട്ടജനതയെന്ന് വിശേഷിപ്പിക്കപ്പെട്ട ലോകത്തെവിടെയുമുള്ള ഇന്നത്തെ അ റബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ നേതാക്കളും അവരുടെ ഭരണാധികാരികളും തന്നെയാണ് ഇതര ജനവിഭാഗങ്ങളുടെ നേതാക്കളെക്കാളും ഭരണാധികാരികളെക്കാളുമെല്ലാം സുഖലോലുപന്മാരും ധൂര്ത്തന്മാരും ദുഷ്ടന്മാരും ക്രൂരന്മാരും സ്വേച്ഛാധിപതികളുമായി അധഃപതിച്ചിട്ടുള്ളത്. 48: 6 ല്‍ പറഞ്ഞ പ്രകാരം നാഥന്റെ കോപവും ശാപവും ബാധിച്ചിട്ടുള്ള ഇക്കൂട്ടരോട് അധികരിച്ച ജിഹാദ് നടത്തണമെന്ന് 9: 73; 25: 52; 66: 9 തുടങ്ങിയ സൂക്തങ്ങളിലൂടെ പരലോകം കൊണ്ട് ദൃഢബോധ്യമുള്ള വിശ്വാസിയോട് കല്പ്പിച്ചിട്ടുണ്ട്. 2: 2-5; 11: 18-19 വിശദീകരണം നോക്കുക.