وَلَقَدْ آتَيْنَا مُوسَى الْكِتَابَ فَلَا تَكُنْ فِي مِرْيَةٍ مِنْ لِقَائِهِ ۖ وَجَعَلْنَاهُ هُدًى لِبَنِي إِسْرَائِيلَ
നിശ്ചയം, മൂസാക്ക് നാം ഗ്രന്ഥം നല്‍കിയിട്ടുമുണ്ട്, അപ്പോള്‍ അതുപോലെയുള്ള ഒന്ന് നിനക്ക് വന്നുകിട്ടുന്നതില്‍ നീ സംശയിക്കരുത്, അതിനെ നാം ഇസ്റാഈല്‍ സന്തതികള്‍ക്ക് സന്മാര്ഗമാക്കുകയും ചെയ്തിട്ടുണ്ട്.
പ്രപഞ്ചനാഥനില്‍ നിന്ന് ഭൂമിയിലേക്ക് അവതരിപ്പിക്കപ്പെട്ട ഏകഗ്രന്ഥമായ അദ്ദിക്ര്‍ തന്നെയാണ് മൂസാക്ക് അവതരിപ്പിക്കപ്പെട്ട തൗറാത്തിന്റെ ആത്മാവും. 3: 3-4 പ്രകാ രം അത് ഇസ്റാഈല്‍ സന്തതികള്‍ക്ക് മാത്രമല്ല, അക്കാലത്തുള്ള മൊത്തം മനുഷ്യര്‍ക്കുമുള്ള സന്മാര്ഗമായിരുന്നു. പ്രപഞ്ചനാഥനില്‍ നിന്നും മുമ്പ് അവതരിപ്പിക്കപ്പെട്ട 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും ഉള്‍ക്കൊള്ളുന്ന അദ്ദിക്ര്‍ എന്ന ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ട ശേഷം അത് മാത്രമാണ് മൊത്തം മനുഷ്യര്‍ക്കുള്ള മാര്‍ഗദര്‍ശനവും സത്യാസത്യ വിവേചനമാനദണ്ഢവും എന്ന് 2: 185: ലും 16: 44 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ എന്ന ഗ്രന്ഥം മുമ്പ് അവതീര്‍ണ്ണമായ എല്ലാ ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണെന്ന് 5: 48 ലും; അത് ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമാണെന്ന് 25: 33 ലും പറഞ്ഞിട്ടുണ്ട്. 3: 19, 85 സൂക്തങ്ങള്‍ പ്രകാരം പ്രപഞ്ചനാഥന് അവന്റെ മൊത്തം സൃഷ്ടികള്‍ക്ക് തൃപ്തിപ്പെട്ട ഏക ജീവിതവ്യസ്ഥയാണ് സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്നത്. എന്നാല്‍ ഫുജ്ജാറുകള്‍ അതിനെ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യുന്നില്ല. അതുവഴി അവര്‍ അവരെത്തന്നെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നില്ല എന്ന് 6: 26 ല്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനി ര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്റിനെ 8: 22 ല്‍ ദുഷ്ടജീവികളെന്ന് വിശേഷി പ്പിക്കപ്പെട്ട ഇവര്‍ മൂടിവെക്കുന്നതിനാല്‍ ആത്മാവിനെ പരിഗണിക്കുന്നവരും അതിനെ മൂടിവെക്കാത്തവരുമായ ഇതര ജനവിഭാഗങ്ങളെ ഏല്പിക്കുമെന്ന് 6: 89-90 ല്‍ പറഞ്ഞിട്ടു ണ്ട്. 2: 99, 159-162 വിശദീകരണം നോക്കുക.