أَوَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا مِنْ قَبْلِهِمْ مِنَ الْقُرُونِ يَمْشُونَ فِي مَسَاكِنِهِمْ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ ۖ أَفَلَا يَسْمَعُونَ
അവര്‍ക്കുമുമ്പ് എത്രയോ തലമുറകളില്‍ നിന്നുള്ളവരെ നാം നശിപ്പിച്ചിട്ടുള്ളത് അവര്‍ക്ക് മാര്ഗദര്ശനമല്ലെയോ! അവരുടെ വാസസ്ഥലങ്ങളിലൂടെയാണല്ലോ ഇവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്, നിശ്ചയം അതില്‍ ധാരാളം പാഠങ്ങള്‍ തന്നെയുണ്ട്, അപ്പോള്‍ അവര്‍ കേള്‍ക്കുന്നില്ലെയോ?
പ്രവാചകന്മാരെയും അവര്‍ കൊണ്ടുവന്ന ഗ്രന്ഥങ്ങളെയും തള്ളിപ്പറഞ്ഞ് രക്തം ചിന്തലിലും നശീകരണ പ്രവര്‍ത്തനങ്ങളിലും മുഴുകി അക്രമികളും തെമ്മാടികളുമാകുമ്പോഴാണ് ഒരു ജനതയെ നശിപ്പിച്ചിട്ടുള്ളതെന്ന് 6: 47 ല്‍ പറഞ്ഞിട്ടുണ്ട്. അതേസമയം പ്രവാചകന്മാരെയും അവരോടൊപ്പമുള്ള വിശ്വാസികളെയും കാര്യകാരണബന്ധത്തിനതീതമായി രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അപ്രകാരം വിശ്വാസികളെ രക്ഷപ്പെടുത്തുക എന്നത് നാഥന്റെ ബാധ്യതയാണ് എന്ന് 10: 103 ലും 21: 88 ലും പറഞ്ഞിട്ടുണ്ട്. ഭ്രാന്തന്മാരായ അക്രമികളോട് പ്രതികാരം ചെയ്യുകയും വിശ്വാസികളായവരെ സഹായിക്കുകയും ചെയ്യുക എന്നത് നാഥന്റെ ബാധ്യതയാണ് എന്ന് 30: 47 ലും 40: 51 ലും പറഞ്ഞിട്ടുണ്ട്.
4: 133; 6: 133 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം രക്ഷപ്പെട്ടവരില്‍ നിന്നും അല്ലാഹു പുതിയ തലമുറയെ നട്ടുവളര്‍ത്തിക്കൊണ്ടുവന്നു. കാലക്രമേണ അവരും നേര്‍മാര്‍ഗത്തില്‍നിന്നും വ്യതിചലിക്കുകയും നശിപ്പിക്കപ്പെടേണ്ട ഘട്ടമെത്തുകയും ചെയ്തപ്പോഴാണ് 7: 157-158; 33: 40 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പ്രവാചകന്മാര്ക്കും നബിമാര്‍ക്കും അന്ത്യം കുറിച്ചുകൊണ്ട് മുഹമ്മദിനെ പ്രവാചകനായി പ്രപഞ്ചനാഥന് നിയോഗിച്ചിട്ടു ള്ളത്. അങ്ങനെ ഘട്ടംഘട്ടമായി 23 വര്‍ഷം കൊണ്ട് 5: 48 ലും 16: 44 ലും പറഞ്ഞ മുഹൈ മിനായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തിന്റെ അവതരണം പൂര്‍ത്തിയാക്കുകയുണ്ടായി. തുടര്‍ന്ന് 3: 104, 110 സൂക്തങ്ങളില്‍ വിവരിച്ചതുപോലെ ജനങ്ങളോട് നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം രൂപപ്പെട്ടുവന്നു. എന്നാല്‍ പ്രവാചകന്റെ വിയോഗത്തിന് മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം ഇസ്ലാം പിരിയുടഞ്ഞുതുടങ്ങി. 3: 7 ല്‍ വിവരിച്ചപ്രകാരം ഗ്രന്ഥം വായിക്കുന്ന 3 വിഭാഗങ്ങളില്‍ വിശ്വാസിക്ക് മാത്രമാണ് ഗ്രന്ഥം അനുകൂലമായി വാദിക്കുകയും സാക്ഷി നില്‍ക്കുകയും ചെയ്യുക. അവര്‍ ഗ്രന്ഥത്തെ എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായും സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായും ഉപയോഗപ്പെടുത്തുന്നതും നാഥന്റെ സന്ദേശമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതുമാണ്. ഗ്രന്ഥം വഹിക്കുന്ന ഫാജിറുകള്‍ അതിന്റെ ശരീ രം തിന്ന് വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോകുന്നവരാണെങ്കില് കപടവിശ്വാസികളായ കാഫിറുകള്‍ അര്‍ത്ഥം പഠിച്ച് എല്ലാം തി കഞ്ഞവരാണെന്ന് അഹങ്കരിക്കുന്നവരും സൂക്തങ്ങളുടെ ആശയം നാഥന് ഉദ്ദേശിച്ച പ്ര കാരം അനുയായികളെയും ലോകരെയും അറിയിക്കാതെ മൂടിവെക്കുന്നവരുമാണ്. 9: 67-68 ല്‍ വിവരിച്ച പ്രകാരം ഇവര്‍ തിന്മ കല്പിക്കുന്നവരും നന്മ വിരോധിക്കുന്നവരും അദ്ദി ക്റിന്റെ 40 പേരുകളില്‍ ഒന്നുപോലും ജനങ്ങളോട് പറയാത്തവരും നാഥനെ വിസ്മരിച്ചവരും അപ്പോള്‍ നാഥനാല്‍ വിസ്മരിക്കപ്പെട്ടവരും കൈകള്‍ ചുരുട്ടുന്ന പിശുക്കന്മാരുമാണ്. പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിന്റെ പ്രചാരണത്തിനുവേണ്ടി അവര്‍ പണം ചെലവഴിക്കുകയില്ല എന്ന് മാത്രമല്ല, ഏതെങ്കിലും വിശ്വാസി അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ 'എവിടുന്നാണ് അതിനുള്ള പണം' എന്ന് ചോദിച്ചുകൊണ്ട് പ്രകാശമായ അദ്ദിക്റിന്റെ വ്യാപനത്തെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നതുമാണ്.
അവന് തന്നെയാണ് നിരക്ഷരരായ ഒരു ജനതയില്‍ നിന്ന് നിരക്ഷരനായ പ്രവാചകനെ അവര്‍ക്ക് ഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുന്നതിന് വേണ്ടി നിയോഗിച്ചത്, അതിനുമുമ്പ് വ്യക്തമായ വഴികേടിലായിരുന്ന അവര്‍ക്കും ഇപ്പോള്‍ അവരോട് ചേര്‍ന്നിട്ടില്ലാത്ത അവരില്‍ നിന്നുള്ള നിരക്ഷരരായ മറ്റ് ചിലര്‍ക്കും വേണ്ടി എന്ന് 62: 2-3 ല്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഇന്ന് ലോകത്തുള്ള അറബി ഭാഷയുടെ കാര്യത്തില്‍ നിരക്ഷരരായ പ്രവാചകന്റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ക്കാണ് അറബി ഭാഷ പഠിച്ചവരാണെന്ന് അഹങ്കരിക്കുന്ന ഫുജ്ജാറുകളെക്കാള്‍ അദ്ദിക്ര്‍ ഉള്‍ക്കൊള്ളാന്‍ കഴിയുക. സത്യമായ അദ്ദിക്ര്‍ മനസ്സിലാ ക്കി പിന്‍പറ്റാതെ ഭൂമിയില്‍ പണ്ഡിതനാണ് എന്ന് അഹങ്കരിക്കുന്നവരെ നാഥന്റെ സൂക്ത ങ്ങളെത്തൊട്ട് പിന്തിരിപ്പിച്ചുകളയുകതന്നെ ചെയ്യുമെന്ന് 7: 146 ല്‍ പറഞ്ഞിട്ടുള്ളത് കപടവിശ്വാസികളെക്കുറിച്ചാണ്. യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ പഠിക്കുകയും പഠിപ്പിക്കുക യും ചെയ്യാതെ അറബി പഠിച്ചതില്‍ ഊറ്റം കൊണ്ട് സത്യത്തിലാണ് എന്ന് അഹങ്കരിക്കു ന്ന ഫുജ്ജാറുകളെല്ലാം തന്നെ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 25: 33-34 ല്‍ പറഞ്ഞിട്ടുണ്ട്. 2: 18, 170-171; 9: 32-33; 48: 6 വിശദീകരണം നോക്കുക.