أَوَلَمْ يَرَوْا أَنَّا نَسُوقُ الْمَاءَ إِلَى الْأَرْضِ الْجُرُزِ فَنُخْرِجُ بِهِ زَرْعًا تَأْكُلُ مِنْهُ أَنْعَامُهُمْ وَأَنْفُسُهُمْ ۖ أَفَلَا يُبْصِرُونَ
അവര്‍ കാണുന്നില്ലെയോ! നിശ്ചയം നാം വരണ്ട ഭൂമിയിലേക്ക് വെള്ളത്തെ ന യിക്കുകയും അങ്ങനെ നാം അതുകൊണ്ട് കൃഷി പുറപ്പെടുവിക്കുകയും ചെയ്യുന്നത്, അതില്‍ നിന്ന് അവരുടെ കന്നുകാലികളും അവര്‍ തന്നെയും തിന്നുന്നു, അപ്പോള്‍ അവര്‍ ഉള്‍ക്കാഴ്ചയുള്ളവര്‍ ആകുന്നില്ലെയോ?
പ്രപഞ്ചനാഥന് കാറ്റിനാല്‍ മേഘങ്ങളെ വരണ്ട പ്രദേശങ്ങളിലേക്ക് നയിക്കുകയും മഴ പെയ്യിക്കുകയും ചെയ്യുന്നു. ആ വെള്ളം കൊണ്ട് മരങ്ങളും ചെടികളും വിളകളും ഉ ണ്ടാകുന്നു. അവയുടെ വളര്‍ച്ചാഘട്ടത്തിലും വിളവെടുത്ത ഉടനെയും കന്നുകാലികള്‍ക്ക് ഭക്ഷിക്കാമെങ്കില്‍ മനുഷ്യര്‍ക്ക് അവ ഭക്ഷിക്കണമെങ്കില്‍ ഒട്ടനവധി സംസ്കരണഘട്ടങ്ങള് കഴിയേണ്ടതുണ്ട്. 'അപ്പോള്‍ അവര്‍ ഉള്ക്കാഴ്ചയുള്ളവരാകുന്നില്ലെയോ?' എന്ന ചോദ്യ ത്തിന്റെ വിവക്ഷ 'പ്രപഞ്ചനാഥനില്‍ നിന്നുള്ള ഉള്‍ക്കാഴ്ചാദായകമായ ഗ്രന്ഥത്തില്‍ വിവരിച്ച കാര്യങ്ങള്‍ 41: 53 ല്‍ പറഞ്ഞ പ്രകാരം അവരിലും അവരുടെ ചുറ്റുപാടുകളിലും സത്യമായി പുലരുന്നത് അവര്‍ ആത്മാവുകൊണ്ട് കാണുന്നില്ലേ' എന്നാണ്. അതുകൊണ്ട് ബുദ്ധിശക്തി നല്കപ്പെട്ട മനുഷ്യന്റെ ബാധ്യതയാണ് ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്കുവേണ്ടി കൃഷി ചെയ്തുകൊണ്ടും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചുകൊണ്ടും ഭക്ഷണവിഭവങ്ങളും പാര്‍പ്പിടവും ഒരുക്കിവെക്കലും വായു, വെള്ളം, പരിസ്ഥിതി എന്നിവ സംരക്ഷിക്കലും. 7: 198 ല്‍, അദ്ദിക്റിനെ തള്ളിപ്പറയുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെക്കുറിച്ച് 'അവരെ സന്മാര്ഗമായ അദ്ദിക്റിലേക്ക് വിളിച്ചാല്‍ അവര്‍ കേള്‍ക്കുകയില്ല, അവര്‍ നിന്നെ തുറിച്ചുനോക്കുന്നതായി നിനക്ക് കാണാം, എന്നാല്‍ അവര്‍ ഉ ള്ക്കാഴ്ചയുള്ളവരാവുകയില്ല' എന്ന് പറഞ്ഞിട്ടുണ്ട്. മൊത്തം ലോകര്‍ക്കുള്ള ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ സന്മാര്ഗവും കാരുണ്യവുമായി ഉപയോഗപ്പെടുത്തുക വിശ്വാസികള്‍ മാത്രമാണെന്ന് 7: 203 ല്‍ പറഞ്ഞിട്ടുണ്ട്. 6: 104 വിശദീകരണം നോക്കുക.