وَيَقُولُونَ مَتَىٰ هَٰذَا الْفَتْحُ إِنْ كُنْتُمْ صَادِقِينَ
അവര്‍ ചോദിക്കുകയും ചെയ്യുന്നു: നിങ്ങള്‍ സത്യസന്ധന്മാര് തന്നെയാണെങ്കില്‍ എപ്പോഴാണ് ഈ വിജയമെന്ന്?
ഇവിടെ 'നിങ്ങള്‍ സത്യസന്ധന്മാര് തന്നെയാണെങ്കില്‍ എപ്പോഴാണ് ഈ വിജ യം' എന്നാണ് കാഫിറുകള്‍ വിശ്വാസികളോട് ചോദിക്കുന്നതെങ്കില്‍ 10: 48; 21: 38; 34: 29; 36: 48; 67: 25 സൂക്തങ്ങളില്‍ കാഫിറുകള്‍ ചോദിക്കുന്നത്: 'നിങ്ങള്‍ സത്യസന്ധന്മാര് തന്നെയാണെങ്കില്‍ എപ്പോഴാണ് ഈ വാഗ്ദാനം പുലരുക' എന്നാണ്. വ്യത്യസ്ത സംഘടനകളിലെ കപടവിശ്വാസികളായ നേതാക്കളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും ഇന്ന് വിശ്വാസികളോട് ചോദിക്കുന്നത്: 'നാഥന്റെ ഗ്രന്ഥം വാഗ്ദാനം ചെയ്യു ന്ന വിധം ഈ ലോകത്ത് എന്നാണ് വിശ്വാസികള്‍ക്ക് വിജയം ലഭിക്കുക?' എന്നാണ്. വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും എന്നാണ് ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുക എന്നതാണ് ഇന്ന് ഈ ചോദ്യം കൊണ്ടുദ്ദേശിക്കുന്നത്.
വിശ്വാസികളെ കാഫിറുകളില്‍ നിന്നും വ്യക്തമായി വേര്തിരിക്കപ്പെട്ടുകഴിഞ്ഞാല് അവരില്‍ നിന്നുള്ള കാഫിറുകളായവരെ നാം ശിക്ഷിക്കുകതന്നെ ചെയ്യുന്നതാണ് എന്ന് 48: 25 ല്‍ നാഥന് പറഞ്ഞിട്ടുണ്ട്. നാഥനെക്കുറിച്ച് ദുഷിച്ച ധാരണ പുലര്‍ത്തുന്ന, നാഥന്റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിനുവേണ്ടിയാണ് വിശ്വാസികളെ ഇജാസിലേക്ക് വേര്‍തിരിക്കുന്നതെന്ന് 48: 6 ല്‍ വിവരിച്ചിട്ടുണ്ട്. അന്നാണ് വിശ്വാസികള്‍ ലോകവിജയം നേടുന്നത്. ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്ത കാഫിറുകള്‍ ഇഹലോകത്തുവെച്ച് നാഥന്റെ ഗ്രന്ഥമായ അദ്ദിക്റിനെ തള്ളിപ്പറയുന്നവരുമാണ്. ഭ്രാന്തന്മാരായ ഇക്കൂട്ടര്‍ നരകക്കുണ്ഠത്തില്‍വെച്ച് അതിന്റെ പാറാവുകാരനായ മാലിക്കിനെ വിളിച്ച് 'നിന്റെ നാഥന് ഞങ്ങളുടെ കഥയങ്ങ് കഴിച്ചോട്ടെ' എന്ന് പറയുമ്പോള്‍ 'നിശ്ചയം നിങ്ങള്‍ അതില്‍ ശാശ്വ തരായി കഴിഞ്ഞുകൂടേണ്ടവരാണ്; ഞങ്ങള്‍ നിങ്ങളിലേക്ക് സത്യവും കൊണ്ട് വന്നിരുന്നു, എന്നാല്‍ നിങ്ങളില്‍ അധികപേരും സത്യത്തിനോട് വെറുപ്പുള്ളവര്‍ തന്നെയായിരുന്നു' എന്ന് മറുപടി പറയുന്ന രംഗം 43: 74-78 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 23-24, 119; 7: 8-9; 10: 108 വിശദീകരണം നോക്കുക.