( അസ്സജദഃ ) 32 : 29

قُلْ يَوْمَ الْفَتْحِ لَا يَنْفَعُ الَّذِينَ كَفَرُوا إِيمَانُهُمْ وَلَا هُمْ يُنْظَرُونَ

നീ പറയുക: കാഫിറുകളായവര്‍ക്ക് അവരുടെ വിശ്വാസം സ്വീകരിക്കല്‍ ആ വിജയദിനത്തില്‍ ഒട്ടും പ്രയോജനം ചെയ്യുകയില്ല, അവര്‍ സാവകാശം നല്‍കപ്പെടുന്നവരാവുകയുമില്ല.

അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളിലൊന്ന് വെളിപ്പെട്ടുകഴിഞ്ഞാല്‍പിന്നെ മുമ്പ് വിശ്വാസം സ്വീകരിക്കാത്ത ഒരു ആത്മാവിനും, അവരുടെ വിശ്വാസം കൊണ്ട് നന്മയൊന്നും സമ്പാദിക്കാത്തവരായവര്‍ക്കും വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല എന്ന് 6: 158 ലും; റൂഹ് തൊണ്ടക്കുഴിയില്‍ എത്തിക്കഴിഞ്ഞാല്‍ ഫുജ്ജാറുകളില്‍ നിന്നുള്ള ഒരാളുടെയും പശ്ചാത്താപം സ്വീകരിക്കുകയില്ല എന്ന് 4: 17-18 ലും പറഞ്ഞിട്ടു ണ്ട്. 2: 258 ല്‍ വിവരിച്ച പ്രകാരം സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദിക്കുന്ന ദിനം ഗ്രന്ഥത്തെ സത്യപ്പെടുത്തി വിശ്വാസിയായിക്കൊള്ളാമെന്ന് ഏതൊരു കപടവിശ്വാസിയും അവരുടെ അനുയായിയും ആഗ്രഹിക്കുമെങ്കിലും പശ്ചാത്താപത്തിന്‍റെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടതിനാല്‍ അവര്‍ക്ക് പശ്ചാത്താപിക്കാന്‍ അവസരം ലഭിക്കുകയില്ല. 

അന്തിക്രിസ്തുവായി വരുന്ന കാഫിറായ പിശാചിനെ അവര്‍ ആദ്യം നബിയായും പിന്നീട് റബ്ബായിത്തന്നെയും സ്വീകരിക്കുന്നതാണ്. വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി അവനെ ആശ്രയിക്കുന്ന അവര്‍ ഒന്നേകാല്‍ കൊല്ലം അവന്‍റെ സ്വര്‍ഗം ഇവിടെ ആസ്വദിച്ച് കഴിയുന്നതാണ്. ശേഷം ഈസാ രണ്ടാമത് വരികയും അന്തിക്രിസ്തുവിനെ വധിക്കുകയും ചെയ്യുന്നതോടെ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, സൗരാഷ്ട്രര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതരജനവിഭാഗങ്ങള്‍ ഇസ്ലാമിനെ അംഗീകരിക്കുന്നതും അവര്‍ കപടവിശ്വാസികളെയും അന്തിക്രിസ്തുവിന്‍റെ എഴുപതിനായിരം പടയാളികളെയും ഹൃദയങ്ങളില്‍ സംശയമാകുന്ന രോഗമുള്ളവരെയും വധിച്ചുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതുമാണ്.