يَا أَيُّهَا النَّبِيُّ اتَّقِ اللَّهَ وَلَا تُطِعِ الْكَافِرِينَ وَالْمُنَافِقِينَ ۗ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
ഓ നബിയായിട്ടുള്ളവനേ! നീ അല്ലാഹുവിനെ സൂക്ഷിക്കുക, കാഫിറുകളെയും കപടവിശ്വാസികളെയും നീ അനുസരിക്കുകയുമരുത്, നിശ്ചയം അല്ലാഹു സര്‍വ്വജ്ഞനായ യുക്തിജ്ഞനാകുന്നു.
48-ാം സൂക്തവും ഇതേ ആശയത്തിലുള്ളതാണ്. സൂക്തത്തില്‍ പറഞ്ഞ കാഫിറു കള്‍ 4: 140; 39: 59, 71; 41: 29 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ കാഫിറുകളും 9: 68, 73; 66: 9 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ കുഫ്ഫാറുകളും 33: 73; 48: 6; 98: 6 എന്നീ സൂക്തങ്ങ ളില്‍ പറഞ്ഞ വിവിധ സംഘടനകളായിപ്പിരിഞ്ഞ മുശ്രിക്കുകളും 2: 39; 5: 10, 86 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ 'ഗ്രന്ഥത്തിലെ സൂക്തങ്ങളെ തള്ളിപ്പറയുന്നവരും' മനുഷ്യപ്പിശാ ചുക്കളായ കപടവിശ്വാസികളെ അന്ധമായി പിന്‍പറ്റുന്ന 1: 7 ല്‍ പറഞ്ഞ വഴിപിഴച്ചവരുമാണ്.
അദ്ദിക്ര്‍ അറിഞ്ഞിട്ട് മൂടിവെക്കുകയും വളച്ചൊടിക്കുകയും മറ്റുള്ളവരെ അതിനെ ത്തൊട്ട് തടയുകയും ചെയ്തുകൊണ്ട് ഭൂമിയെ നശിപ്പിക്കുന്നതിനുവേണ്ടി ഓടിനടക്കുന്ന അല്ലാഹു കൊന്നുകളഞ്ഞ മനുഷ്യപ്പിശാചുക്കളാണ് കപടവിശ്വാസികള്‍. അവരെ 2: 6-7, 39; 3: 10; 5: 10, 67, 86; 16: 107; 41: 26; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ കാഫിറുകള്‍ എന്നും, 2: 99; 9: 67, 80; 59: 19 തുടങ്ങിയ സൂക്തങ്ങളില്‍ തെമ്മാടികള്‍ എന്നും, 4: 140; 9: 67, 73; 33: 73; 48: 6; 66: 9 തുടങ്ങിയ സൂക്തങ്ങളില്‍ കപടവിശ്വാസികള്‍ എന്നും, 76: 24 ല്‍ കുറ്റവാ ളികള്‍ എന്നുമാണ് പറഞ്ഞിട്ടുള്ളത്. 1: 7 ല്‍ 'കോപം വര്‍ഷിപ്പിക്കപ്പെട്ടവരിലല്ല' എന്ന് പ റയുമ്പോള്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്ന ഇത്തരം കപടവി ശ്വാസികളില്‍ ഉള്‍പ്പെടുത്തരുത് എന്നാണ് മനസ്സില്‍ കരുതേണ്ടത്. 2: 165-167; 4: 150-151; 57: 15-16 വിശദീകരണം നോക്കുക.