( അഹ്സാബ് ) 33 : 11

هُنَالِكَ ابْتُلِيَ الْمُؤْمِنُونَ وَزُلْزِلُوا زِلْزَالًا شَدِيدًا

അപ്പോള്‍ അവിടെ വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും ശക്തിയായ വിറ പ്പിക്കല്‍ വിറപ്പിക്കപ്പെടുകയുമുണ്ടായി.

നജ്ദില്‍ നിന്നും ഖൈബറില്‍ നിന്നും വന്ന ശത്രുസൈന്യത്തെ ഉദ്ദേശിച്ചാണ് മീ തെനിന്ന് വന്നവരെന്നും, മക്കയുടെ ഭാഗത്തുനിന്ന് വന്ന ശത്രുസൈന്യത്തെയാണ് താ ഴെനിന്ന് വന്നവരെന്നും സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. മദീനയെ വിഴുങ്ങാന്‍ എ ന്നോണം വന്ന ശത്രുക്കളുടെ ബാഹുല്യവും രൗദ്രതയും കണ്ട് ഭയവിഹ്വലരായി വിശ്വാ സികളുടെ കണ്ണ് തള്ളിപ്പോവുകയും ഹൃദയം തൊണ്ടക്കുഴിയിലേക്ക് കയറിപ്പോവുകയും അല്ലാഹുവിനെക്കുറിച്ച് തെറ്റായ പല ധാരണകളും അവരില്‍ ഉടലെടുക്കുകയുമുണ്ടായി. അല്ലാഹുവിനും പ്രവാചകനുമൊന്നുമല്ല, പിശാചിനും പിശാചിന്‍റെ സംഘത്തിലുള്ളവര്‍ ക്കുമാണ് ശക്തിയും പ്രതാപവുമുള്ളതെന്ന വിധത്തിലുള്ള ധാരണകളാണ് അവരുടെ മ നസ്സില്‍ ഉടലെടുത്തത്. യഥാര്‍ത്ഥത്തില്‍ ഉഹ്ദ് യുദ്ധം പോലെത്തന്നെ വിശ്വാസികളെ ക ഠിനമായി പരീക്ഷിക്കുന്നതിനും വിശ്വാസികളില്‍ നിന്ന് കപടവിശ്വാസികളെ വേര്‍തിരി ക്കുന്നതിനും വേണ്ടിയാണ് എല്ലാ യുദ്ധങ്ങളും ത്രികാലജ്ഞാനിയായ അല്ലാഹു നടപ്പില്‍ വരുത്തിയിട്ടുള്ളത്. 

എല്ലാഓരോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്ര്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എന്നാണ് 16: 89 ല്‍ പറഞ്ഞിട്ടുള്ളത് എന്നിരിക്കെ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും നരകത്തിലേ ക്കുള്ളവരുമായ ഫുജ്ജാറുകള്‍ അര്‍ഹതയില്ലാതെ ഞങ്ങള്‍ മുസ്ലിംകളും സ്വര്‍ഗത്തിലേ ക്കുള്ളവരുമാണെന്നും ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെക്കുറിച്ച് അവര്‍ കാഫിറുകളും നരകത്തിലേക്കുള്ളവരുമാണെന്നും വാദിക്കുന്നവരാണ്. അല്ലാഹ് എന്ന് നാവുകൊണ്ട് പറയുന്ന ഫുജ്ജാറുകള്‍ അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നതിനാല്‍ അവര്‍ക്ക് ഏറ്റവും ദുഷിച്ച പരിണിതിയാണ് ഉള്ളതെന്നും അവരുടെ മേലാണ് അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിച്ചിട്ടുള്ളത് എന്നും അവര്‍ക്കുതന്നെയാണ് ദുഷിച്ച മടക്കസ്ഥാനമായി നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുള്ളത് എന്നും 9: 67-68; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. 2: 214; 3: 154; 22: 78 വിശദീകരണം നോക്കുക.