وَإِذْ يَقُولُ الْمُنَافِقُونَ وَالَّذِينَ فِي قُلُوبِهِمْ مَرَضٌ مَا وَعَدَنَا اللَّهُ وَرَسُولُهُ إِلَّا غُرُورًا
കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭവും ഓര്‍ക്കേണ്ടതാണ്: അല്ലാഹുവും അവന്‍റെ പ്രവാചകനും നമ്മോട് വഞ്ചനയല്ലാതെ വാഗ്ദാനം ചെയ്തിട്ടില്ല എന്ന്.
ഹൃദയങ്ങളില്‍ രോഗമുള്ളവരെക്കൊണ്ട് ഉദ്ദേശിക്കുന്നത് സൂക്തം 1 ല്‍ പറഞ്ഞ കാ ഫിറുകളാണ്. ഇന്ന് ലോകത്തെല്ലായിടത്തുമുള്ള കപടവിശ്വാസികളും കാഫിറുകളുമട ങ്ങുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ മഹാവഞ്ചകനായ പിശാചിന്‍റെ കെണിയില്‍ പെട്ട് ഐഹിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ ഗ്രന്ഥം വാഗ്ദത്തം ചെയ്യു ന്ന പരലോകജീവിതത്തെ അവഗണിച്ച കെട്ടജനതയായും ദുഷ്ടജീവികളായും അധഃപതി ച്ചിരിക്കുകയാണ്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസം രൂപപ്പെടു ത്താതെ നമസ്കരിച്ചും നോമ്പനുഷ്ഠിച്ചും ഹജ്ജും ഉംറയും ചെയ്തും പിഴയായി നരകക്കുണ്ഠം വാങ്ങുന്നവരാണ് അവര്‍. 3: 160-162; 22: 52-54 വിശദീകരണം നോക്കുക.