وَإِذْ قَالَتْ طَائِفَةٌ مِنْهُمْ يَا أَهْلَ يَثْرِبَ لَا مُقَامَ لَكُمْ فَارْجِعُوا ۚ وَيَسْتَأْذِنُ فَرِيقٌ مِنْهُمُ النَّبِيَّ يَقُولُونَ إِنَّ بُيُوتَنَا عَوْرَةٌ وَمَا هِيَ بِعَوْرَةٍ ۖ إِنْ يُرِيدُونَ إِلَّا فِرَارًا
അവരില്‍ നിന്നുള്ള ഒരു വിഭാഗം പറഞ്ഞ സന്ദര്‍ഭം: ഓ യസ്രിബുകാരേ, നിങ്ങള്‍ക്ക് നില്‍ക്കക്കള്ളിയില്ല, അതിനാല്‍ നിങ്ങള്‍ തിരിച്ചുപോയിക്കൊള്ളുക! നിശ്ചയം, ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാണ് എന്ന് പറഞ്ഞുകൊണ്ട് അവരില്‍ ഒരു വിഭാഗം നബിയോട് അനുവാദം ചോദിക്കാന്‍ തുടങ്ങുകയുണ്ടായി, അവയാകട്ടെ ഭദ്രതയില്ലാത്തതായിരുന്നുമില്ല, നിശ്ചയം അവര്‍ ഉദ്ദേശിച്ചിരുന്നത് വിരണ്ടോട്ടമല്ലാതെ ആയിരുന്നില്ല.
പ്രവാചകന്‍ വരുന്നതിനുമുമ്പ് മദീനയുടെ പേര് 'യസ്രിബ്' എന്നായിരുന്നു. കപടവിശ്വാസികളിലെ നേതാക്കള്‍ 'നിങ്ങള്‍ക്ക് നില്‍ക്കക്കള്ളിയില്ല, അതിനാല്‍ നിങ്ങള്‍ തിരിച്ചുപോയിക്കൊള്ളുക' എന്ന് പറയുന്നത് കേട്ടപ്പോഴേക്കും പ്രവാചകന്‍റെ കൂടെയുണ്ടായിരുന്ന ഒരു വിഭാഗം, 'ഞങ്ങളുടെ വീടിന് വാതിലില്ല, അവിടെ സ്ത്രീകളും കുട്ടികളും മാത്രമാണുള്ളത്, വീട് ഭദ്രതയില്ലാതെ അപകടത്തിലാണ്' തുടങ്ങിയ കള്ളക്കാരണങ്ങള്‍ പറഞ്ഞ് യുദ്ധമുഖത്തുനിന്നും സ്ഥലം വിടാന്‍ പ്രവാചകനോട് അനുവാദം ചോദിച്ചുതുട ങ്ങി. യഥാര്‍ത്ഥത്തില്‍ അവര്‍ ഭയത്താല്‍ ഒളിച്ചോടാനാണ് ഉദ്ദേശിച്ചിരുന്നത്. കപടവിശ്വാസി കളും അവരുടെ അനുയായികളും ഇന്ന് 74: 49-51 ല്‍ പറഞ്ഞതുപോലെ സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ അദ്ദിക്റില്‍ നിന്നാണ് വിരണ്ടോടുന്നത്. 9: 55-56; 24: 62; 51: 50-51 വിശദീകരണം നോക്കുക.