( അഹ്സാബ് ) 33 : 31

وَمَنْ يَقْنُتْ مِنْكُنَّ لِلَّهِ وَرَسُولِهِ وَتَعْمَلْ صَالِحًا نُؤْتِهَا أَجْرَهَا مَرَّتَيْنِ وَأَعْتَدْنَا لَهَا رِزْقًا كَرِيمًا

നിങ്ങളില്‍ നിന്നുള്ള ആരെങ്കിലും അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോ ടും വണക്കം കാണിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യു കയാണെങ്കില്‍ അവള്‍ക്ക് നാം അവളുടെ പ്രതിഫലം ഇരട്ടിപ്പിച്ച് നല്‍കുന്നതാ ണ്, അവള്‍ക്ക് നാം മാന്യമായ വിഭവങ്ങള്‍ ഒരുക്കിവെക്കുകയും ചെയ്തിട്ടുണ്ട്. 

അറിവില്ലായ്മ കൊണ്ട് കുറ്റം ചെയ്യുന്നവര്‍ക്ക് എഴുപത് പ്രാവശ്യം പൊറുത്തുകൊ ടുത്താലും അറിഞ്ഞുകൊണ്ട് കുറ്റം ചെയ്യുന്നവര്‍ക്ക് ഒരു പ്രാവശ്യം പോലും പൊറുത്തു കൊടുക്കുകയില്ല എന്നതാണ് അല്ലാഹുവിന്‍റെ സ്വഭാവം. ഗ്രന്ഥത്തിലെ സൂക്തങ്ങളുടെ യഥാര്‍ത്ഥ വിശദീകരണം പ്രവാചകനില്‍ നിന്ന് ലഭിച്ചിട്ടുള്ളവരാണ് പ്രവാചകന്‍റെ പ ത്നിമാര്‍. അപ്പോള്‍ അവര്‍ ഗ്രന്ഥം സമര്‍പ്പിക്കുന്ന നാഥനെ വിസ്മരിച്ചുകൊണ്ട് നീചവൃ ത്തികള്‍ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഇരട്ടിശിക്ഷ നല്‍കുന്നതാണ് എന്നും ഗ്രന്ഥം സമര്‍പ്പിക്കുന്ന നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുകയും ഗ്രന്ഥം പ്രായോഗിക ജീവിത ത്തില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് പ്രതിഫലം ഇരട്ടിയായി വര്‍ദ്ധിപ്പിച്ച് നല്‍കുന്നതാണ് എന്നുമാണ് പറയുന്നത്. 2: 121; 4: 25; 9: 80; 25: 68-70 വിശദീകരണം നോക്കുക.